ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികളുടെ ഭാഗമായി കര്‍ണാടകയില്‍ ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ 14 പുലര്‍ച്ചെ ആറുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. ഒരിളവും പ്രഖ്യാപിച്ചിട്ടില്ല. രോഗസ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിന് താഴെയെത്തിയാലേ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കൂ. കോവിഡ് മൂലമുള്ള ലോക്ഡൗണ്‍ ബാധിച്ചവര്‍ക്കായി 500 കോടി രൂപയുടെ സാമ്പത്തിക പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആശാവര്‍ക്കര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് മൂവായിരം രൂപവീതം ലഭിക്കും. വരുമാനം നഷ്ടപ്പെട്ടവര്‍ക്കായി 1,250 കോടിയുടെ ദുരിതാശ്വാസ പാക്കേജ് കര്‍ണാടക നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: