ചെന്നൈ: സംവിധായകന്‍ ജി എന്‍ രംഗരാജന്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മകനും സംവിധായകനുമായ ജി എന്‍ ആര്‍ കുമാരവേലനാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കമല്‍ ഹാസനൊപ്പം ചെയ്ത ചിത്രങ്ങളാണ് രംഗരാജനെ ശ്രദ്ധേയനാക്കിയത്. കമലിന്റെ കരിയറിലെ സൂപ്പര്‍ഹിറ്റുകളായ കല്യാണ രാമന്‍, മീണ്ടും കോകില, കടല്‍ മീന്‍ഗള്‍, എല്ലാം ഇമ്പമയം തുടങ്ങിയവ ഒരുക്കിയത് രംഗരാജനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: