കരുനാഗപ്പള്ളി: പഴകിയതും മായംകലര്‍ന്നതുമായ മത്സ്യങ്ങള്‍ വിപണിയില്‍ വ്യാപകമാകുന്നു. ഈ സാഹചര്യത്തില്‍ പരിശോധന നടത്തി നടപടി എടുക്കേണ്ട അധികൃതര്‍ മൗനം അവലംബിക്കുകയാണെന്ന് ആക്ഷേപം.
ഏറെ നാളത്തെ നിയന്ത്രണങ്ങള്‍ക്കു ശേഷം ഹാര്‍ബറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചെങ്കിലും മത്സ്യലഭ്യത കുറഞ്ഞതാണ് രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം വാങ്ങാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നത്. അയല, ചാള, ചൂര, മങ്കട തുടങ്ങിയ മത്സ്യങ്ങള്‍ സ്റ്റോറേജുകളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള മാരക രാസവസ്തുക്കള്‍ ചേര്‍ത്ത് പ്രത്യേക പായ്ക്കറ്റുകളില്‍ സൂക്ഷിക്കുകയും, മത്സ്യക്ഷാമം രൂക്ഷമാകുമ്പോള്‍ അമിത വില ഈടാക്കി കമ്മീഷന് കടകള്‍ വഴിയും ചെറുകിട വ്യാപാരികള്‍ വഴിയും വിപണിയിലെത്തിക്കുകയുമാണ്.
ഇത്തരം മത്സ്യങ്ങള്‍ കാഴ്ചയില്‍ ഫ്രഷായി തോന്നുന്നതിനാല്‍ അതിവേഗത്തിലാണ് വിറ്റഴിക്കപ്പെടുന്നത്. മാസങ്ങള്‍ പഴക്കമുള്ളവയാണിവ. ഇതുകഴിച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് നിരവധി പേരാണ് ആശുപത്രികളില്‍ സമീപദിവസങ്ങളില്‍ ചികിത്സ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: