ന്യൂദല്‍ഹി : ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്സിനും വിതരണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ യുടെ കോവിഡ് വാക്സിനാണ് ഇപ്പോള്‍ വിതരണത്തിന് തയ്യാറെടുക്കുന്നത്. മൂന്നാംഘട്ട പരീക്ഷണം നടന്നുവരികയാണ്.
വാകിസിനായി ബയോളജിക്കല്‍- ഇയുമായി കേന്ദ്ര സര്‍ക്കാര്‍ കരാറില്‍ ഒപ്പ് വെച്ചുകഴിഞ്ഞു. 2021 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ ബയോളജിക്കല്‍- ഇ വാക്സിന് ഉത്പ്പാദിപ്പിച്ച് സംഭരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നും രണ്ടുംഘട്ട പരീക്ഷണങ്ങൡ മികച്ച ഫലമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
വാക്സിനായി 1500 കോടി രൂപ മുന്‍കൂര്‍ നല്‍കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 30 കോടി ഡോസുകളാണ് കേന്ദ്രം ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്തിരിക്കുന്നത്. വാക്സിന് അടുത്തുതന്നെ വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.
കോവാക്സിന് പുറമേ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, സ്പുട്നിക് എന്നീ വാക്സിനുകളാണ് രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ ഭാരത് ബയോടെക്കിന്റെ കൊവാക്സിനാണ് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചിട്ടുള്ളത്. ഇത് കൂടാതെ ഫൈസര്‍, മൊഡേണ എന്നീ വിദേശ വാക്സിനുകളും രാജ്യത്ത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദേശ വാക്സിനുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള നിയമങ്ങളില്‍ ഡിസിജിഐ ഇളവുകളും വരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: