അമ്പലപ്പുഴ: പ്രളയത്തിന്റെ മറവില്‍ കരിമണല്‍ ഖനനം നടത്തി തീരദേശ ജനതയെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് അഖില കേരള ധീവരസഭ അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് കെ.പ്രദീപ് ആവശ്യപ്പെട്ടു. കരിമണല്‍ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ധീവരസഭ അമ്പലപ്പുഴ -കാര്‍ത്തികപ്പള്ളി താലൂക്ക് കമ്മറ്റി ഭാരവാഹികള്‍ ഖനന മേഖലയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധീവരസഭ കാര്‍ത്തികപ്പള്ളി താലൂക്ക് സെക്രട്ടറി അനില്‍ ബി.കളത്തില്‍ അദ്ധ്യക്ഷനായി. അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി ആര്.സജിമോന്‍, വി.വിപിന്‍ പൂത്തോപ്പ്, റജി കെ.ആര്, സുനില്‍ ദത്ത്, ശ്യാം ശശി, തുടങ്ങിയവര്‍ സംസാരിച്ചു .ഖനന മേഖലയിലേക്ക് പ്രകടനമായി എത്തിയ ധീവരസഭ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സമരത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം വാഹനത്തില്‍ മണ്ണ് കൊണ്ട് പോകുവാന്‍ കഴിഞ്ഞില്ല. ഇതിനിടെ കടല്‍ തീരത്ത് ധീവരസഭ പ്രവര്‍ത്തകര്‍ കൊടികുത്തി. വരും ദിവസങ്ങളില്‍ വിവിധ സംഘടനകളുടെ യോഗം കൂടി സമരം ശക്തമാക്കുന്നതിന് ധീവരസഭ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: