ഇരിട്ടി: കൊവിഡ് പ്രതിരോധ ചിത്രങ്ങളെഴുതി പോലീസ് സ്റ്റേഷന് ചുമരിന്റെ മുഖച്ഛായ മാറ്റി ഇരിട്ടിയിലെ ഒരുകൂട്ടം കലാകാരന്മാര്. കൊവിഡ് മഹാമാരിയില്‍പ്പെട്ട് ജീവിത പ്രതിസന്ധിയിലായ ഘട്ടത്തില്‍ ഇവര്‍ ഇരിട്ടി സ്റ്റേഷനിലെത്തി തങ്ങളുടെ പ്രയാസങ്ങള്‍ അറിയിച്ചിരുന്നു. ഇതിനിടയിലാണ് കൊവിഡ് ബോധവല്‍ക്കരണമെന്ന ഇത്തരത്തിലുള്ള ഒരു കൃത്യത്തിനു ഇവര്‍ തയ്യാറായത്.
തങ്ങളുടെ പ്രയാസങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ഉദ്ദേശ്യംകൂടി ഇതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. ഇതിനായി ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ അനുമതിയും വാങ്ങി. കേരള കൊമേഷ്യല്‍ ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന് അംഗങ്ങളായ പതിനഞ്ചോളം പേര് ഇതില്‍ പങ്കെടുത്തു. സ്റ്റേഷന്റെ മതില് കഴുകി വൃത്തിയാക്കി അന്‍പത് മീറ്റര്‍ നീളത്തില്‍ രണ്ടുദിവസം കൊണ്ട് ബോധവല്‍ക്കരണ ചിത്രങ്ങള്‍ വരച്ച് മതില് മനോഹരമാക്കി.
കലാകാരന്മാരുടെ ഈ പ്രവര്‍ത്തിയില്‍ അഭിനന്ദനവുമായി ഇരിട്ടി സിഐ എം.പി. രാജേഷും സഹപ്രവര്‍ത്തകരുമെത്തി. ഈ പ്രതിസന്ധികള്‍ക്കിടയിലും പോലീസുകാരുടെ സഹകരണം കൊണ്ടാണ് ഇത്തരത്തില്‍ ബോധവല്‍ക്കരണ ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിച്ചത് എന്ന് കേരള കൊമേഷ്യല്‍ ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി എം. അനൂപ് പറഞ്ഞു. താലൂക്ക് പ്രസിഡന്റ് വിനോദ് ഭാസ്കര്‍, സെക്രട്ടറി കെ. കെ. സുനില്‍, രതീഷ് ഗായത്രി, പി. ശ്രീകുമാര്‍, ഷിബു തുടങ്ങിയ പതിനഞ്ചോളം പേരാണ് ചിത്രം വരയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: