തിരുവനന്തപുരം : കോവിഡ് വാക്സിന് വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പുതുക്കി. 11 വിഭാഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
ഹജ്ജ് തീര്‍ത്ഥാടകര്‍, കിടപ്പ് രോഗികള്‍, ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവുകള്‍ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്. മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവരേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 മുതല്‍ 44 വയസ്സ് വരെ ഉള്ളവരുടെ വാക്സിനേഷന് മുന്‍ഗണന പട്ടികയില്‍ നേരത്തെ 32 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ 11 വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തോടെ വാക്സിനേഷന് ക്യാമ്പുകളിലും തിരക്കേറിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ഓണ്‍ലൈന്‍ വഴിയുള്ള വാക്സിന് ബുക്കിങ്ങിനെതിരേയും വ്യാപകമായി പരാതി ഉയരുന്നുണ്ട്. വാക്സിന് ലഭ്യതയ്ക്ക് അനുസരിച്ച് വിതരണം ചെയ്യുന്നില്ലെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: