ന്യൂദല്‍ഹി: ട്വന്റി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പറയാന്‍ ബിസിസിഐക്ക് ജൂണ്‍ 28 വരെ സമയം അനുവദിച്ചു. ഐസിസി യോഗത്തില്‍ ബിസിസിഐ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ ലോകകപ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്. അടുത്ത മാസം കൊവിഡ് സാഹചര്യം മാറിയേക്കുമെന്നും ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താനാകുമെന്ന പ്രതീക്ഷയും ബിസിസിഐ പ്രകടിപ്പിച്ചു.
നാല് മാസത്തിലധികം ലോകകപ്പിനായി ബാക്കിയുള്ള സാഹചര്യത്തില്‍ ഇന്ത്യയില്‍ തന്നെ നടത്താമെന്നും ബിസിസിഐ യോഗത്തില്‍ അറിയിച്ചു. ജൂണ്‍ അവസാനത്തോടെ അന്തിമ തീരുമാനം പറയുമെന്ന് ബിസിസിഐ വൃത്തങ്ങളും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: