ന്യൂദല്‍ഹി: വാക്സിനേഷന് യജ്ഞത്തിന്റെ ആക്കം കൂട്ടാന്‍ റഷ്യയില്‍ നിന്നുള്ള സ്ഫുട്നിക് ലൈറ്റ് എന്ന ഒറ്റ ഡോസ് വാക്സിന് ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന്.
ഡോ. റെഡ്ഡീസ് ലാബാണ് ഈ വാക്സിന് ഇന്ത്യയില്‍ എത്തിക്കാനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത്. റഷ്യയിലെ ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ വാക്സിന് ഒറ്റത്തവണ മാത്രം എടുത്താല്‍ മതിയാവും. 79.4 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തി.
7,000 പേരെ ഉള്‍പ്പെടുത്തി സ്ഫുട്നിക് ലൈറ്റിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം റഷ്യ, യുഎഇ, ഘാന എന്നീ രാജ്യങ്ങളില്‍ നടത്തിയിരുന്നു. എല്ലാ കോവിഡ് 19 വകഭേദങ്ങള്‍ക്കെതിരെയും ഫലപ്രദമായി പൊരുതാനുള്ള ശേഷി സ്ഫുട്നിക് ലൈറ്റിനുണ്ട്. നേരത്തെ സ്ഫുട്നിക് വി വാക്സിന്റെ 30 ലക്ഷം ഡോസുകള്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ആഗസ്തില്‍ സ്ഫുട്നിക് വിയുടെ ഉല്പാദനം ഇന്ത്യയില്‍ ആരംഭിക്കും. 85 കോടി വാക്സിന് ഡോസ് ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: