ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കണക്കാക്കുന്നതിനുള്ള മാനദണ്ഡം ഉടന്‍ പുറത്തുവിടുമെന്ന് സിബി എസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി.
ഇക്കാര്യം സിബിഎസ്ഇ സമിതി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുത്തുകഴിഞ്ഞാല്‍ ഉടനെ അത് പരസ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുവരേയ്ക്കും സമാധാനത്തോടെയിരിക്കാന്‍ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും മാതാപിതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പരീക്ഷ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും നിര്‍ദേശങ്ങളും വ്യക്തിപരമായ അഭ്യര്‍ത്ഥനകളും ധാരാളമായി പ്രധാനമന്ത്രിയ്ക്ക് ലഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും വ്യാപകമായാണ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെച്ചത്. സിബിഎസ്ഇയ്ക്കും ഇതിന് സമാനമായ പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. പരീക്ഷ നടത്തുമെന്ന തീരുമാനത്തിലായിരുന്നു കേന്ദ്രമെങ്കിലും ഒടുവില്‍ വിപുലമായ അഭ്യര്‍ത്ഥന മാനിച്ച് പരീക്ഷ റദ്ദാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: