ന്യൂദൽഹി: കൊവിഡിൽ രാജ്യത്ത് ഇതുവരെ 1742 കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടമായതായി ദേശീയ ബാലാവകാശ കമ്മീഷന്. 49 കുട്ടികള്‍ക്കാണ് കേരളത്തില്‍ തങ്ങളുടെ മാതാപിതാക്കളെ നഷ്ടമായത്. കമ്മീഷൻ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളാണിത്.
അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിക്കാന്‍ സുപ്രീംകോടതി കേരളമുള്പ്പെയുള്ള സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. രാജ്യത്ത് 7,464 കുട്ടികള്‍ക്കാണ് മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടമായത്. കൊവിഡ് കാലത്ത് ഉറ്റവര്‍ ഉപേക്ഷിച്ചത് 140 കുട്ടികളെയാണ്. 4486 പെണ്‍കുട്ടികളും 4860 ആണ്‍കുട്ടികളുമാണ് രാജ്യത്ത് സംരക്ഷണം ആവശ്യമായവര്‍. കേരളത്തില്‍ 895 കുട്ടികള്‍ക്കാണ് അഛനമ്മമാരില്‍ ഒരാളെ നഷ്ടമായത്. കേരളത്തില്‍ സംരക്ഷണം ആവശ്യമുള്ളത് 952 കുട്ടികള്‍ക്കാണ്. ഇവരില്‍ 8 കുട്ടികള്‍ ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ്.
കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കളെ നഷ്ടപ്പെട്ടത്. ഏറെ യാതന അനുഭവിക്കുന്ന ഈ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയും കുട്ടികള്‍ക്കായി ഇടപെടുന്നത്.
ഈ വിഷയതതില്‍ കോടതി അമിക്കസ്ക്യൂറിയേയും നിയമിച്ചിട്ടുണ്ട്. ഗൗരവ് അഗര്‍വാളാണ് അമിക്കസ് ക്യൂറി. ഇദ്ദേഹത്തിന് കൃത്യമായ വിവരങ്ങല്‍ നല്കാന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: