പരവൂര്‍: കൊവിഡ് പ്രതിരോധപ്രവര്‍ത്തങ്ങളില്‍ ടൗണ്‍ ഡിവിഷനെ സ്വയം പര്യാപ്തമാക്കി മാതൃകയാകുകയാണ് മെമ്പര്‍ സ്വര്‍ണ്ണമ്മ സുരേഷ്. പരവൂര്‍ നഗരസഭയിലെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയാണ് സ്വര്‍ണമ്മ.
വാര്‍ഡിനെ 15 ക്ലസ്റ്ററാക്കി തിരിച്ച് ഇന്‍ചാര്‍ജുമാരെയും നിശ്ചയിച്ചാണ് പ്രവര്‍ത്തനം. വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സഹായത്തോട കൊവിഡ് ഹെല്‍ത്ത് കിറ്റുകള്‍ റെഡിയാക്കി പൂര്‍ണ്ണതോതിലുള്ള പ്രതിരോധപ്രവര്ത്തങ്ങളാണ് ഡിവിഷനില്‍ നടത്തുന്നത്.
കൊവിഡ് ടെസ്റ്റ് വ്യാപകമായി നടത്തിയും ജനങ്ങള്‍ക്ക് വാക്സിന് എടുക്കാനുള്ള എല്ലാ സംവിധാനങ്ങളും ഡിവിഷനില്‍ തന്നെ ഒരുക്കിയും രോഗം ബാധിച്ചവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തുമാണ് മെമ്പറുടെ സേവനം. സേവാഭാരതിയുമായി കൈകോര്‍ത്ത് കൊണ്ട് ഡിവിഷനില്‍ ആഴ്ചയില്‍ ഒരിക്കല്‍ അണുനശീകരണവും നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: