ബെയ്ജിങ്: കൊവിഡ് വീണ്ടും പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ചൈനീസ് നഗരമായ ഗുവാങ്ഷുവില്‍ രണ്ടിടത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചൈനയുടെ തെക്കന്‍ വ്യാവസായികോല്പാദന മേഖലയാണ് ഗുവാങ്ഷു. പുതിയതായി 11 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്.
നഗരത്തില്‍ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഒന്നരക്കോടിയാളം ജനങ്ങളുള്ള നഗരമാണ് ഗുവാങ്ഷു. എത്രത്തോളം പേരെ ലോക്ഡൗണ്‍ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല. ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദമാണ് മേഖലയില്‍ വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ 30 പേര്‍ക്ക് ഇവിടെ രോഗം വന്നിട്ടുണ്ട്. കൊവിഡിന്റെ പ്രഭവകേന്ദ്രമായി കരുതുന്ന ചൈനയില്‍ ആകെ 91,122 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 4636 പേര് മരിച്ചു. നിലവില്‍ 337 പേര് ചികിത്സയിലുണ്ട്. ഇന്നലെ 23ഉം.
അതിനിടെ, പക്ഷിപ്പനിയുടെ H10N3 വകഭേദം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: