കൊച്ചി : നടന് അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി പരാതി. ഫിലിപ്പീന്‍സില്‍ നിന്നാണ് പേജ് ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്തപ്പോഴാണ് ഹാക്കിങ് നടന്നതെന്നാണ് വിവരം.
ഇവര്‍ അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരു ഫോട്ടോയും നല്‍കിയിട്ടുണ്ട്. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. പേജ് നഷ്ടപ്പെട്ട വിവരം ഇസ്റ്റഗ്രാം വഴി അനൂപ് മേനോന് തന്നെ പുറത്തുവിട്ടിട്ടുണ്ട്.
ഹാക്കര്‍മാര്‍ പേജ് അഡ്മിനുകളെയെല്ലാം ഹാക്കര്‍മാര്‍ നീക്കം ചെയ്തു. താമശ വീഡിയോകളാണ് ഹാക്കര്‍മാര്‍ ഇപ്പോള്‍ പേജില്‍ പോസ്റ്റുന്നത്. പേജ് വീണ്ടെടുക്കുന്നതിനായി ഫേസ്ബുക്ക് അധികൃതരോടും പരാതി അറയിച്ചതായി അനൂപ് മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: