ആലപ്പഴ: ലോക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 16 മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്ന ബോട്ട് സര്‍വ്വീസ് പുന:രാരംഭിച്ചു. ആലപ്പുഴ ജെട്ടിയില്‍ നിന്ന് വേണാട്ടുകാട്ടേക്കായിരുന്നു സര്‍വ്വീസ് നടത്തിയത്. കോട്ടയത്തുനിന്നും കാവാലത്തുനിന്നും ആലപ്പുഴയിലേക്കും ബോട്ട് സര്‍വ്വീസുണ്ടായിരുന്നു. ബുധനാഴ്ച മുതല്‍ കൂടുതല്‍ ബോട്ട് സര്‍വ്വീസ് ഉണ്ടാകും.
കുട്ടനാടന്‍ ജനതയുടെജീവിതവുമായി ഏറെ ബന്ധമുള്ള ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചതോടെ ജലവിതാനം ഉയരുമ്പോള്‍ ബോട്ട് മാര്‍ഗ്ഗം ബന്ധുവീടുകളിലേക്ക് മാറി രക്ഷപെടാനുള്ള മാര്‍ഗ്ഗമാണ് തടസ്സപ്പെടുന്നത്.
കോവിഡ് 19 ആംരംഭിച്ച ശേഷം ഒരു വര്‍ഷത്തിലേറെയായി ബോട്ട് യാത്രക്കാര്‍ ഏറെ കുറഞ്ഞു. വിദ്യാര്‍ത്ഥികള്‍, വിനോദ സഞ്ചാരികള്‍, വിവിധ ആവശ്യക്കള്‍ക്കായി ആലപ്പുഴയിലെത്തുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇല്ലാതായതോടെ ജെട്ടിയിലെ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. യാത്രക്കാര്‍ നിറഞ്ഞിരുന്ന ബോട്ട് ജെട്ടി ആളൊഴിഞ്ഞ പൂരപ്പറമ്പിന്റെ അവസ്ഥയിലാണ് ഒരു വര്‍ഷത്തോളമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: