ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ മുസ്ലീംപള്ളിക്കുള്ളില് വെച്ച് പിഞ്ഞുകുഞ്ഞിലെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇമാം പിടിയില്‍. മസ്ജിദിനുള്ളില്‍ വച്ച് പീഡിപ്പിക്കപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം ഉണ്ടായത്. രാത്രി മസ്ജിദിനുള്ളില്‍ വെള്ളം എടുക്കാന്‍ പോയ കുട്ടിയെ 47 കാരനായ ഇസ്ലാം പുരോഹിതന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
അവശയായി വീട്ടിലെത്തിയ കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം പുരോഹിതനെതിരെ പോലീസില്‍ പരാതി നല്‍കുകയയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കിയപ്പോള്‍ ക്രൂരമായ പീഡനമാണ് നടന്നിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വിവരം പുറത്തുവന്നതിന് പിന്നാലെ ദല്‍ഹിയില്‍ പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് മസ്ജിദിനു പുറത്ത് പോലീസ് സേനയെ വിന്യസിച്ചാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പുരോഹിതനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലും വിലയ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: