തിരുവനന്തപുരം: വാക്‌സിന്‍ കയറ്റുമതി സംബന്ധിച്ച നിലപാടില്‍ മലക്കംമറിഞ്ഞ് കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗം ശശി തരൂര്‍. കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തലകുനിക്കണമെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍നിന്നുള്ള വാക്‌സിനുകളുടെ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയത് 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം ട്വീറ്റ് ചെയ്തായിരുന്നു ശശി തൂരൂരിന്റെ വിമര്‍ശനം. അതേസമയം, മെയ് 16ന് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിനുകള്‍ കയറ്റുമതി ചെയ്തതിനെ ചോദ്യം ചെയ്തു തരൂര്‍ രംഗത്തുവന്നിരുന്നു.
‘മോദി ജി, താങ്കള്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന വാക്‌സിനുകള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്?’ എന്ന് ചോദിക്കുന്ന പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചായിരുന്നു ഇത്. വാക്‌സിന്‍ നയത്തെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ച 15 പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതും മലയാളത്തിലുള്ള പോസ്റ്ററിനൊപ്പം പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഘടകവിരുദ്ധമായ നിലപാടുമായി എംപി ഇന്ന് എത്തിയത്. ‘വാക്‌സിന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കിയെന്ന് മുതിര്‍ന്ന ഡബ്ലൂഎച്ച്ഒ പ്രതിനിധി, ആദരണീയായ ഇന്ത്യക്കാരി, പറയുമ്പോള്‍ ‘ഭാവി വിശ്വഗുരു’ നാണിച്ച് തലതാഴ്‌ത്തണം’ എന്ന് ട്വീറ്റില്‍ പറയുന്നു.
ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളിലെ വിതരണത്തെ ബാധിച്ചുവെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡബ്ലൂഎച്ച്ഒ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കിയത്. സിറത്തില്‍ നിന്ന് ലഭിക്കാത്ത ഡോസുകള്‍ക്ക് പകരമായി മാതൃകമ്പനിയായ അസ്ട്രാസെനക്കയ്‌ക്ക് കൂടുതല്‍ വാക്സിനുകള്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: