ലക്നൗ: കോവിഡിന്റെ രണ്ടാം തരംഗത്തെ അതിവേഗതിയില്‍ പ്രതിരോധിച്ച ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. യുപിയിലെ കോവിഡ് രോഗമുക്തി നിരക്ക് 95 ശതമാനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വെറും 0.5 ശതമാനവുമാണ്. വീടുതോറും നിരന്തര പരിശോധന നടത്തിയും പ്രതിരോധ നടപടി അതിശക്തമാക്കിയുമായി യോഗി സര്‍ക്കാര്‍ കോവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചു കെട്ടിയത്.
ഇതിനു പിന്നാലെയാണ് കുട്ടികളെ കൂടുതല്‍ ബാധിക്കാന്‍ ഇടയുള്ള മൂന്നാംതരംഗത്തിന്റെ സാധ്യത ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടു വച്ചത്. ഇതേത്തുടര്‍ന്ന് ഇതിനെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും യോഗി സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളിലെ പത്തുശതമാനത്തിന്റെ വൈറസിന്റെ കൂടുതല്‍ പഠനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. നിലവിലെ വൈറസിന് ഏതെങ്കിലും തരത്തിലുള്ള ജനിതക മാറ്റം സംഭവിച്ചാല്‍ അതു കണ്ടെത്താന്‍ സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്സ്റ്റിറ്റ്യൂട്ടിവുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കായി കൂടുതല്‍ പീഡിയാട്രിക് സെന്ററുകളും ഐസിയുകളും ആരംഭിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: