സിഡ്നി: ടോക്കിയോ ഒളിമ്പിക്സിനായി ഓസ്ട്രേലിയന്‍ സോഫ്റ്റ്ബോള്‍ ടീം ജപ്പാനിലേക്ക് യാത്രതിരിച്ചു. കൊറോണ വൈറസ് വലയ്ക്കുന്ന ടോക്കിയോ ഒളിമ്പിക്സിനായി ജപ്പാനിലെത്തുന്ന ആദ്യ വിദേശ ടീമാകും ഓസ്ട്രേലിയന്‍ സോഫ്റ്റ്ബോള്‍ ടീം. ഇരുപത്തിമൂന്ന് അംഗ ടീം ഇന്ന് ജപ്പാനില്‍ എത്തും.
ഓസ്ട്രേലിയന്‍ സോഫ്റ്റ്ബോള്‍ ടീം അംഗങ്ങളും സ്േപ്പാര്ട്ടിങ് സ്റ്റാഫും ഒട്ടേറെ തവണ കൊവിഡ് പരിശോധനകള്‍ക്ക് വിധേയരായി. വാക്സിന് എടുത്തശേഷമാണ് ടീം ജപ്പാനിലേക്ക് പറന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതി ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ്. ജൂലൈ 23 നാണ് ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: