തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതതിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച. സെക്രട്ടറിയേറ്റിന് മുന്നില്‍ നിയമസഭ പാസാക്കിയ പ്രമേയം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കത്തിച്ച് പ്രതിഷേധിച്ചു.
കേരള നിയമസഭ കാലാകാലങ്ങളായി പാസാക്കുന്ന പ്രമേയങ്ങള്‍ കേവലം മതപ്രീണനത്തിനായാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്. സജിത്ത് പറഞ്ഞു. വോട്ട് ബാങ്കിന് വേണ്ടി മാത്രമാണ് ഇത്തരം കൂത്തുകള്‍ ഇടത് വലത് മുന്നണികള്‍ നടത്തുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: