തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്പ്പുവിനെ ബിജെപിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് സസ്പെന്‍ഡ് ചെയ്യാന്‍ കാരണമായതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ റിഷി പല്‍പ്പു നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നേതൃത്വം പ്രാഥമിക അംഗത്വത്തില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുന്നത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: