തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടി പരിഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പരിപാവനമായി കരുതേണ്ട നിയമസഭയെ തങ്ങളുടെ സങ്കുചിത രാഷ്‌ട്രീയ താല്പര്യത്തിനായി എല്‍.ഡി.എഫും യു.ഡി.എഫും ദുരുപയോഗിക്കുകയാണ്. കേരളത്തിലെ ജനങ്ങളില്‍ രാജ്യവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കാനുള്ള ഗൂഢമായ ശ്രമമാണിതിന് പിറകില്‍. ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണ സംവിധാനത്തെ തന്നെ വിമര്‍ശിച്ച് കേരള നിയമസഭ പ്രമേയം പാസ്സാക്കുന്നത് അപക്വമായ നടപടിയാണ്. ഇത് ഫെഡറല്‍ നയത്തിനെതിരാണ്. ഇന്ത്യയെ രണ്ടായല്ല പല രാജ്യങ്ങളായി വിഭജിക്കണമെന്നു പറഞ്ഞ അവിഭക്ത കമ്യൂണിസ്റ്റ് രക്തമാണ് ഇപ്പോഴും എല്‍.ഡി.എഫുകാരിലുള്ളത്. ഇതിനെ കോണ്‍ഗ്രസ് അനുകൂലിക്കുകയാണ്.
ലക്ഷദ്വീപിനെ കശ്മീരുമായി ഉപമിക്കുന്ന കുഞ്ഞാലിക്കുട്ടി ദ്വീപിലെ സംഭവങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ആസൂത്രിതമായ ശ്രമാണ് നടത്തുന്നത്. കാശ്മീരില്‍ നിന്ന് ന്യൂനപക്ഷങ്ങളായ ഹിന്ദുപണ്ഡിറ്റുകളെ എണ്‍പതുകളുടെ അവസാനത്തില്‍ ആട്ടിയോടിച്ച തീവ്രവാദികളുടെ നടപടിയെയും കുഞ്ഞാലിക്കുട്ടി പരസ്യമായി അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. തീരദേശ പരിപാലന നിയമം അട്ടിമറിച്ച് വന്‍കിടക്കാര്‍ക്ക് കെട്ടിട നിര്‍മ്മാണം നടത്താന്‍ അനുകൂലിക്കുന്നവര്‍ ലക്ഷദ്വീപിലെ ചിലരുടെ വാണിജ്യ താല്പര്യത്തെ അനുകൂലിക്കുന്നതില്‍ അത്ഭുതമില്ല. ലക്ഷദ്വീപിനെ ടിബറ്റിനോടും ഇന്ത്യയെ ചൈനയോടും ഉപമിക്കുന്ന ഒരു കോണ്‍ഗ്രസുകാരന്‍ രാഷ്‌ട്രവിരുദ്ധ പ്രസ്താവന നടത്താനുള്ള വേദിയായി നിയമസഭയെ ഉപയോഗിക്കിച്ചിരിക്കുകയാണ്.
പതിറ്റാണ്ടുകളായി മതിയായ വികസനമെത്താത്ത ലക്ഷദ്വീപ് പ്രദേശത്ത് വികസനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ അട്ടിമറിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ ജനത ഇത് തിരിച്ചറിയും. നേതാക്കന്മാര്‍ക്കും കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ചെലവില്‍ ഉല്ലസിക്കാനുള്ള സ്ഥലം മാത്രമായി ലക്ഷദ്വീപ് നിലനില്‍ക്കണമോ അതോ ലോകശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലമായ ലക്ഷദ്വീപിനെ വികസിപ്പിക്കണമോ എന്നതാണ് ഇപ്പോഴത്തെ യഥാര്‍ത്ഥ പ്രശ്‌നമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ലക്ഷദ്വീപിലെ ജനതയ്‌ക്ക് ന്യായമായ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനെയോ അതുമല്ലെങ്കില്‍ കോടതിയെയോ സമീപിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: