പോര്‍ട്ടോ: മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റതാരം റഹീം സ്റ്റെര്‍ലിങ്ങിനും പ്രതിരോധതാരം കെയ്ല്‍ വാക്കര്‍ക്കും നേരെ വംശീയാധിക്ഷേപം. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി മടക്കമില്ലാത്ത ഒരു ഗോളിന് ചെല്‍സിയോട് തോറ്റതിന് പിന്നാലെയാണ് ഈ താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം ഉണ്ടായതെന്ന് സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.
ഫൈനല്‍ മത്സരം അവസാനിച്ചതോടെ സ്റ്റെര്‍ലിങ്ങിന്റെയും വാക്കറുടെയും ഇന്‍സ്റ്റഗ്രാം പേജിലേക്ക് കുരങ്ങന്മാരുടെ ഇമോജികള്‍ പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനലില്‍ പാരീസ് സെന്റ് ജര്‍മനെ തോല്‍പ്പിച്ചപ്പോഴും സ്റ്റെര്‍ലിങ്ങിനുനേരെ വംഗശീയാധിക്ഷേപം ഉണ്ടായിരുന്നു. അതിനുശേഷം ഇംഗ്ലീഷ് ഫുട്ബോള്‍ അധികൃതര്‍ സാമൂഹ്യമാധ്യമങ്ങള്‍ ബഹിഷ്ക്കരിച്ചു. ഈമാസം ആദ്യമാണ് ബഹിഷ്കരണം അവസാനിപ്പിച്ചത്.
കഴിഞ്ഞ കുറെ മാസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രീമിയര്‍ ലീഗ് കളിക്കാര്‍ക്കു നേരെ വംശീയാധിക്ഷേപം തുടരുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്റണി മാര്‍ഷ്യല്‍, ലിവര്‍പൂളിന്റെ ട്രെന്റ് – അലക്സാണ്ടര്‍ അര്‍നോള്‍ഡ്, സാദിയോ മാനെ, ചെല്‍സിയുടെ റീസ് ജെയിംസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നേറ്റ താരം മാര്‍കസ് റാഷ്ഫോര്‍ഡ് തുടങ്ങിയവരൊക്കെ വംശീയാധിക്ഷേപത്തിന് വിധേയരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: