തന്റെ ഫേസ്ബുക്ക് പേജ് കാണാനില്ലെന്ന പരാതിയുമായി നടന് സന്തോഷ് കീഴാറ്റൂരിന് ഒടുവില്‍ പേജ് തിരിച്ചുകിട്ടി. പക്ഷേ, അത് അദേഹത്തിന്റെ ഫേസ്ബുക്ക് പേജ് അല്ല, പകരം കിട്ടിയത് ബുക്കിന്റെ പേജാണ്. പേജ് തപ്പി നടന്ന കീഴാറ്റൂരിനോട് അഭിഷേക് ചന്ദാണ് ‘താങ്കളുടെ കാണാതായ പേജ് കാണിച്ചു തരണോ?’ എന്നു ചോദിച്ച് ഫേസ്ബുക്കില്‍ ടാഗ് ചെയ്തത്. ഉടന്‍ തന്നെ ഈ പോസ്റ്റിന് താഴെയെത്തി പേജ് കാണണമെന്ന് സന്തോഷ് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഇദേഹം നോട്ട്ബുക്കിന്റെ ഒരു പേജ് പോസ്റ്റ് ചെയ്ത് നല്‍കുകയായിരുന്നു.
അബദ്ധം മനസിലാക്കി ഉടന്‍ തന്നെ സന്തോഷ് കീഴാറ്റൂര്‍ കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു. ഇന്നു രാവിലെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് തന്റെ ഫേസ്ബുക്ക് പേജ് പോയെന്ന് സന്തോഷ് കീഴാറ്റൂര്‍ വ്യക്തമാക്കിയത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് എന്നിട്ടും എന്തിനാണ് എന്റെ പേജ് ഫേസ്ബുക്ക് പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ വ്യക്തമാക്കുന്നു.
തന്റെ പേജ് തിരിച്ചു കിട്ടുവാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നും ഫേസ്ബുക്ക് അക്കൗണ്ടില്‍ സന്തോഷ് കീഴാറ്റൂര്‍ ചോദിക്കുന്നു. ഇതിനെക്കുറിച്ച് അറിയാവുന്നവര്‍ പറഞ്ഞു തരണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ഉണ്ണി മുകുന്ദന് ഹനുമാന് ജയന്തിക്ക് പോസ്റ്റ് ചെയ്ത ചിത്രത്തെ വിമര്‍ശിച്ചും പരിഹസിച്ചും സന്തോഷ് കീഴാറ്റൂര്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഉണ്ണി തന്നെ പരിഹാസത്തിന് ചുട്ട മറുപടി നല്‍കിയിരുന്നു. അവിടെയും രൂക്ഷ വിമര്‍ശം ഉയര്‍ന്നപ്പോള്‍ സന്തോഷ് കമന്റ് ഡീലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: