കാഠ്മണ്ഡു: പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രത്തിന്റെ നവീകരണത്തിന് ശനിയാഴ്ച നേപ്പാള്‍ സര്‍ക്കാര്‍ 350 ദശലക്ഷം രൂപ അനുവദിച്ചു. ധനമന്ത്രാലയം അവതരിപ്പിച്ച 1647.67 ബില്യണ്‍ രൂപയുടെ ബജറ്റില്‍ അയോധ്യാപുരിയില്‍ രാമക്ഷേത്രം നിര്‍മിക്കാനും പണം വകയിരുത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി നേപ്പാള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഒരുമാസത്തെ വിസ ഫീ ഇളവും ധനമന്ത്രി ബിഷ്ണു പൗദ്യൽ പ്രഖ്യാപിച്ചു.
നേപ്പാള്‍ രാഷ്‌ട്രീയ പ്രതിസന്ധിയില്‍ നില്‍ക്കെയാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍ വരുന്നത്. നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ക്കും ആഭ്യന്തര വിമാനത്താവളങ്ങള്‍ക്കും അടിസ്ഥാനസൗകര്യ വികസനത്തിന് 20 ബില്യണ്‍ രൂപ അനുവദിച്ചു. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള ക്ഷേത്രമാണ് പശുപതിനാഥ് ക്ഷേത്രം. ചിറ്റവന്‍ ജില്ലയിലെ അയോധ്യാപുരിയിലാണ് രാമക്ഷേത്രം പണിയുന്നത്. എന്നാല്‍ ഇതിനുള്ള തുകയെത്രയെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: