കൊല്‍ക്കൊത്ത:പ്രൊട്ടൊക്കോള്‍ ലംഘിച്ച ബംഗാള്‍ ചീഫ് സെക്രട്ടറിയെ പൊതുജനതര്ക്കപരിഹാര-പെന്ഷന് മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതില്‍ യാതൊരു തെറ്റുമില്ലെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി.
ഇറങ്ങിപ്പോക്ക് നടത്തുക വഴി ബംഗാള്‍ ചീഫ് സെക്രട്ടറി ഇന്നലെ പ്രൊട്ടോക്കോള്‍ ലംഘിച്ചു. ഐഎഎസ് ഓഫീസര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് പ്രൊട്ടോക്കോളിനെക്കുറിച്ച് അറിയാം. ഭരണഘടനയനുസരിച്ച് അദ്ദേഹത്തെ സ്ഥലം മാറ്റിയതില്‍ തെറ്റില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ല ഞാന്‍ പറയുന്നത്. കേന്ദ്രം ആഗ്രഹിക്കുന്നെങ്കില്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാം.- സുവേന്ദു അധികാരി ഫറഞ്ഞു.
ചീഫ് സെക്രട്ടറി ആലാപന്‍ സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോയി എന്ന് ഞാന്‍ പറയില്ല. കുറച്ചുനാളായി അദ്ദേഹത്തെ എനിക്കറിയാം. സമ്മര്ദ്ദത്തി്ന്റെ ഫലമായി അങ്ങിനെ ചെയ്തതാണ്.- അധികാരി പറഞ്ഞു.
പ്രധാനമന്ത്രിയുടെ യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട യോഗത്തില്‍ അരമണിക്കൂര്‍ വൈകിയാണ് മുഖ്യമന്ത്രി മമതയും ചീഫ് സെക്രട്ടറി ആലാപനും എത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് കേന്ദ്രം ആലാപനെ ബംഗാള്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്ഥലം മാറ്റിയത്.
പ്രധാനമന്ത്രിയെ മമത അപമാനിച്ചത് നമ്മള് കണ്ണ്കൊണ്ട് കണ്ടു. അരമണിക്കൂര്‍ വൈകിയാണ് അവര്‍ യോഗത്തിനെത്തിയത്. മുഖ്യമന്ത്രി എത്തുമോ എന്ന് പ്രധാനമന്ത്രി ചോദിക്കുകയും ചെയ്തു. അരമണിക്കൂര്‍ വൈകി എത്തിയതിന് ശേഷം അവര്‍ ചില പേപ്പറുകള്‍ നല്കി 15 മിനിറ്റില്‍ ഇറങ്ങഇപ്പോവുകയും ചെയ്തു. – അധികാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: