പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാന ജൂനിയര്‍ സുരേന്ദ്രന് ചെരിഞ്ഞു. ദിവസങ്ങള്‍ മാത്രം പ്രായമുണ്ടായിരുന്ന കുട്ടിക്കൊമ്പനെ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കോന്നിയിലെത്തിച്ചത്. ദഹന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
ഇന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ആന പെട്ടെന്ന് ചെരിഞ്ഞത്. നിലമ്പൂരില്‍ കാരക്കോട് പുത്തരിപ്പാടത്തെ ജനവാസ മേഖലയില്‍ തളളയാന ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനക്കൂട്ടത്തിനടുത്തെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആനക്കുട്ടിയെ മറ്റ് ആനകള്‍ സ്വീകരിച്ചില്ല. തുടർന്നാണ് കോന്നിയിലെത്തിച്ചത്.
മുന്‍പ് ആനക്കൂട്ടിലുണ്ടായിരുന്ന ഇപ്പോള്‍ താപ്പാനയായി സ്ഥലംമാറിപ്പോയ സുരേന്ദ്രനോടുളള സ്നേഹം നിലനിര്‍ത്തിയാണ് ജൂനിയര്‍ സുരേന്ദ്രന് എന്ന് പേര് നല്‍കിയത്. ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനുളള നടപടികള്‍ നടന്നുവരികയാണ്. ഇതിന് ശേഷമാകും സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: