കൊല്ലം : നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി എംപി കേരളത്തിലെത്തിയപ്പോള്‍ താമസിച്ച ഹോട്ടലന്റെ വാടക ഇതുവരെ നല്‍കിയില്ലെന്ന് ആരോപണം. കളിഞ്ഞ ഫെബ്രുവരിയില്‍ പ്രചാരണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ താമസിച്ച ഹോട്ടലിന്റെ ബില്‍ ഡിസിസി ഇതുവരെ അടച്ചില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മത്സ്യത്തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കാനായി കൊല്ലം ബീച്ച് ഓര്‍ക്കുട്ടിലാണ് രാഹുല്‍ ഗാന്ധി താമസിച്ചത്. ആറ് ലക്ഷം രൂപയാണ് ഹോട്ടലുകാര്‍ ഇതിന് ബില്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇതിന്റെ ബില്‍ നല്‍കാത്തതിനെ തുടര്‍ന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഹോട്ടലില്‍ എത്തിയപ്പോള്‍ അധികൃതര്‍ പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
ഈ നേതാവ് പിന്നീട് തിരക്കിയപ്പോഴാണ് രാഹുല്‍ പങ്കെടുത്ത പരിപാടിക്കായി സംഘടിപ്പിച്ച മൈക്ക് സെറ്റ്, സ്റ്റേജ് എന്നിവയുടെ വാടകയും കൊടുത്തിട്ടില്ലെന്ന് അറിയുന്നത്. ഇതോടെ പ്രചാരണ പരിപാടികള്‍ക്കായി എഐസിസിയില്‍ നിന്നും കെപിസിസിയില്‍ നിന്നും ലഭിച്ച ലക്ഷങ്ങള്‍ പിന്നെ എവിടെപ്പോയി എന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനായി ബോട്ട് മുതലാളികളില്‍ നിന്നും കൊല്ലത്തെ മറ്റ് പാര്‍ട്ടി അനുഭാവികളില്‍ നിന്നും പിരിച്ചെടുത്ത കോടികള്‍ കാണുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. സംഭവത്തില്‍ ജില്ലാ നേതൃത്വം ചര്‍ച്ചചെയ്തെങ്കിലും തീരുമാനമൊന്നും ഉണ്ടായില്ല എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: