തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടസമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ നിയമിച്ചത് പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ അഞ്ച് വര്‍ഷം താന്‍ പ്രവര്‍ത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടു വന്നത്. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല.
പാര്‍ട്ടിയില്‍ തന്നെ ഒതുക്കുന്നതായിരുന്നു ഈ നടപടിയെന്നും അപമാനിതനാവുകയും ചെയ്‌തെന്നും ചെന്നിത്തലയുടെ കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ മേല്‍നോട്ടസമിതി അധ്യക്ഷനായി നിയമിച്ചത് മൂലം ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുന്നതിന് ഹൈക്കമാന്‍ഡിന്റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തലയുടെ കത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ഈ തീരുമാനം എതിര്‍പ്പൊന്നുമില്ലാതെ താനിത് അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേയ്‌ക്ക് മറ്റൊരാളെ നിശ്ചയിച്ചിരുന്നെങ്കില്‍ നേരത്തെ അറിയിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് നടത്തിയതിലൂടെ താന്‍ അപമാനിതനായെന്നും വികാര നിര്‍ഭരമായി സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ചെന്നിത്തല അറിയിച്ചു.
അതേസമയം ഗ്രൂപ്പുകളുടെ കാലുവാരല്‍ ഭയന്നാണ് ഹൈക്കമാന്‍ഡ് അനുവദിച്ചിട്ടും താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന് മുല്ലപ്പള്ളിയും നേരത്തെ സോണിയ ഗാന്ധിക്ക് കത്തയച്ച് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: