ന്യൂദല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച കൊറോണ മരുന്നിന് ഒരു സാഷെയ്ക്ക് വില 990 രൂപ. മരുന്നു നിര്‍മ്മാതാക്കളായ ഡോ. റെഡ്ഡീസ് ലാബ് അറിയിച്ചതാണിത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില കുറച്ച് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. ഡിആര്‍ഡിഎയും റെഡ്ഡീസ് ലാബും ചേര്‍ന്നാണ് കലക്കിക്കുടിക്കുന്ന 2ഡിയോക്സി-ഡി-ഗ്ലൂക്കോസ് അഥവാ 2ഡിജി എന്ന മരുന്ന് വികസിപ്പിച്ചത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധനും ചേര്‍ന്ന് മെയ് 17ന് പുറത്തിറക്കിയ മരുന്ന് വിപണിയില്‍ എത്തിച്ചുതുടങ്ങി. മരുന്ന് കഴിച്ചാല്‍ രണ്ടര ദിവസം കൊണ്ട് രോഗം സുഖപ്പെട്ടുതുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: