ആലപ്പുഴ: കോവിഡ് 19 രോഗ നിര്‍ണ്ണയത്തിലേയ്ക്കായി സ്രവപരിശോധന നടത്തുന്ന ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും അംഗീകൃത സ്വകാര്യ ആശുപത്രകളിലും / ലാബുകളിലും സാംപിള്‍ പരിശോധനയ്ക്ക് ശേഷം ഐസിഎംആര്‍. പോര്‍ട്ടലില്‍ രേഖപ്പെടുത്തല്‍ വരുത്തിയ ശേഷം എസ്ആര്‍എഫ് നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റാണ് പൊതു ജനങ്ങള്‍ക്കായി നല്‍കേണ്ടത്.
എന്നാല്‍ ഇതൊന്നും ഉള്‍ക്കൊള്ളിക്കാതെയും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സ്വകാര്യ ആശുപത്രികള്‍/ലാബുകള്‍ ആന്റിജന്‍ / ആര്.റ്റിപിസിആര് പരിശോധനാ ഫലം ലാബുകളിലെ ലെറ്റര്‍ ഹെഡില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ സാംപിളുകള്‍ പരിശോധിക്കാതെ സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്യുന്നതായും സൂചനയുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് തെറ്റായ സാക്ഷ്യ പത്രങ്ങള്‍ വിതരണം ചെയ്യുന്ന സ്വകാര്യ ആശുപത്രി / ലാബുകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: