ന്യൂദല്‍ഹി: അന്താരാഷ്‌ട്രാ വാര്‍ത്താചാനലായ സിഎന്‍എന്നിന് പിന്നാലെ കോവിഡ് രണ്ടാംതരംഗത്തിലെ ഊതിപ്പെരുപ്പിച്ച മരണക്കണക്ക് ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ ക്രൂശിക്കാനും ഇന്ത്യയില്‍ ഭീതിപരത്താനും ന്യൂയോര്‍ക്ക് ടൈംസും. ഇക്കുറി ഇന്ത്യയിലെ കോവിഡ് മരണനിരക്ക് മൂന്നിരട്ടിയോളം ഉയര്‍ത്തിക്കാട്ടിയാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയിലെ ‘യഥാര്‍ത്ഥ’ മരണനിരക്ക് എന്ന പേരില്‍ വ്യാജക്കണക്ക് പുറത്തുവിട്ടിരിക്കുന്നത്. “ഇന്ത്യയുടെ കോവിഡ് മരണനിരക്ക് യഥാര്‍ത്ഥത്തില്‍ എത്ര വലുതായിരിക്കാം” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നത് മരണനിരക്ക് 6 ലക്ഷം മുതല്‍ 42 ലക്ഷം വരെയാകാമെന്നാണ്. അതും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ വിലയിരുത്തല്‍ .
യാതൊരു തെളിവിന്റെയും പിന്‍ബലമില്ലാതെയാണ് ആറ് ലക്ഷം എന്ന മരണക്കണക്ക് ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ കുറ്റപ്പെടുത്തി. ‘കോവിഡ് മരണങ്ങള്‍ ഒരിക്കലും ഒളിച്ചുവെയ്‌ക്കുന്ന സാഹചര്യം ഇന്ത്യയിലില്ല. തുടക്കം മുതലേ എല്ലാ മരണങ്ങളും സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന പരിശ്രമമാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് സുപ്രധാനമാണ്. മരണനിരക്കിനെ അടിസ്ഥാനമാക്കിയാണ് രോഗബാധയുടെ ഗ്രാഫ് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുക. ഇതെല്ലാം കണക്കിലെടുത്താണ് എന്ത് ഭാവി നടപടികളാണ് സ്വീകരിക്കേണ്ടിവരിക എന്ന് സര്‍ക്കാര്‍ തീരുമാനിക്കുക.,’ ലവ് അഗര്‍വാള്‍ പറയുന്നു.
വേള്‍ഡോമീറ്റര്‍ പ്രകാരം പോലും ഇന്ത്യയുടെ കോവിഡ് മരണ നിരക്ക് 3.19 ലക്ഷം മാത്രമാണെന്നിരിക്കെയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ അമ്പരപ്പിക്കുന്ന ഊഹാപോഹക്കണക്കുകള്‍. ഗവേഷകരുടെയും വോളണ്ടിയര്‍മാരുടെയും ഡവലപര്‍മാരുടെയും വലിയൊരു സംഘമാണ് വേള്‍ഡോമീറ്ററിന് പിന്നില്‍. 3.18 ലക്ഷമാണ് ഇന്ത്യയുടെ ഔദ്യോഗികക്കണക്ക്.
ഈ റിപ്പോര്‍ട്ട് വസ്തുതകള്‍ വളച്ചൊടിച്ചതിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു. ‘യാതൊരു അടിസ്ഥാനവുമില്ലാതെ ഉണ്ടാക്കിയ കണക്കാണ്. ഏത് രാജ്യത്തും ആകെയുള്ള രോഗനിരക്കിന്റെ ഒരു ഭാഗമായിരിക്കും റിപ്പോര്‍ട്ട് ചെയ്യുന്ന മരണനിരക്ക്. പക്ഷെ ഇവിടെ മൊത്തം രോഗബാധയില്‍ നിന്നും യാതൊരു അടിത്തറയുമില്ലാതെ ഒരു മരണനിരക്ക് എടുത്തുകാണിക്കുമ്പോഴാണ് അവരുടെ വിശകലനത്തില്‍ തെറ്റ് സംഭവിച്ചു എന്ന് പറയേണ്ടി വരുന്നത്’ അദ്ദേഹം പറഞ്ഞു.
നമ്മുടെ സര്‍വ്വേ അനുസരിച്ച് ആകെ രോഗബാധയുടെ 0.05 ശതമാനമാണ് രോഗബാധമായി ബന്ധപ്പെടുത്തിയുള്ള മരണനിരക്ക്. എന്നാല്‍ യഥാര്‍ത്ഥ മരണനിരക്ക് 1.1 ശതമാനമാണ്. എന്നാല്‍ അവര്‍ എടുത്തിരിക്കുന്നത് 0.3 ശതമാനം എന്നതാണ്. അതായത് നമ്മള്‍ കണക്കാക്കിയതിനേക്കാള്‍ ആറ് മടങ്ങ് അധികം. എന്ത് അടിസ്ഥാനത്തിലാണ് ആകെയുള്ള രോഗബാധയുമായി ബന്ധപ്പെടുത്തി മരണനിരക്ക് നിശ്ചയിച്ചതെന്ന് വ്യക്തമാക്കിയിട്ടുമില്ല,’ ഡോ. വി.കെ. പോള്‍ പറഞ്ഞു.
എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ മരണനിരക്ക് ഒരിടത്ത് 0.3 ശതമാനമെന്നും മറ്റൊരു ഘട്ടത്തില്‍ 0.15 ശതമാനമെന്നും ഇനിയും വേറെയൊരു സാഹചര്യത്തില്‍ 0.6 ശതമാനം എന്ന് പറയുന്നതെന്ന് മനസ്സിലാവുന്നില്ല. ഇത് ഒരു ഊഹാപോഹം മാത്രമാണ്. ഇത്രയും പേര് കേട്ട പ്രസിദ്ധീകരണത്തില്‍ ഇത്തരത്തിലുള്ള തെറ്റായ ഊഹാപോഹക്കണക്കുകള്‍ വരാന്‍ പാടില്ലായിരുന്നു. ഇന്ത്യയില്‍ മരണനിരക്ക് ട്രാക്ക് ചെയ്യാന്‍ വിശ്വസ്തതയുള്ള സംവിധാനമുണ്ട്. അത് ഒരിയ്‌ക്കലും തെറ്റു പറ്റാത്ത, കാലത്തെ അതിജീവിച്ച സംവിധാനമാണ്,’ പോള്‍ ചൂണ്ടിക്കാട്ടുന്നു.
‘കോവിഡ് ടെസ്റ്റ് ചെയ്യാത്ത ചില സ്ഥലങ്ങളില്‍ മരണം നടന്നിട്ടുണ്ടാകാം. പക്ഷെ യാതൊരു അടിസ്ഥാനവുമില്ലാതെ വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മരണക്കണക്ക് വെറുതെ പടച്ചുവിടുന്ന് അഭികാമ്യമല്ല, അത് സ്വീകാര്യവുമല്ല,’ പോള്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: