തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ച ഒരു പദ്ധതി കൂടി തങ്ങളുടെ പ്രഖ്യാപനമെന്ന തരത്തില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോവിഡ് മൂലം മരിച്ച് മാതാപിതാക്കളുടെ കുട്ടികള്‍ക്കുള്ള പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന തരത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ-
കുട്ടികള്‍ ഈ നാടിന്റെ സ്വത്താണ്. അവര്‍ക്ക് സുരക്ഷിതമായ ജീവിതം ഒരുക്കുക എന്നതും ആവശ്യമായ പിന്തുണ നല്‍കുക എന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ആ ചുമതല നിറവേറ്റുന്നതിന്റെ ഭാഗമായി കോവിഡ് കാരണം അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചു. 3 ലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. അതിനു പുറമേ 18 വയസ്സുവരെ 2000 രൂപ മാസം തോറും നല്‍കാനും, ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
എന്നാല്‍, മേയ് 25ന് തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇതിന്റെ പ്രഖ്യാപനം ട്വീറ്റ് ചെയ്തിരുന്നു. സ്മൃതിയുടെ ട്വീറ്റ് ഇങ്ങനെ- കോവിഡ് 19 മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഓരോ കുഞ്ഞിനേയും സംരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച വളരെ വിലപ്പെട്ടതാണ്. ഏപ്രില്‍ ഒന്നു മുതല്‍ ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിവരെ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രഭരണ പ്രദേശങ്ങളും കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട 577 കുട്ടികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: