ആലപ്പുഴ: കനത്തമഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും മൂലം ജില്ലയിലെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ചെങ്ങന്നൂര്‍ താലൂക്കില്‍ ഒന്‍പതു കുടുംബങ്ങളിലെ 32 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
എട്ടു പുരുഷന്മാരും 13 സ്ത്രീകളും 11 കുട്ടികളുമാണുള്ളത്. ഇതില്‍ രണ്ടു പേര് മുതിര്‍ന്ന പൗരന്മാരാണ്. കീഴ്ച്ചേരിമേല്‍ ജെബിഎസ്. സ്കൂളിലെ ക്യാമ്പില്‍ നാലു കുടുംബങ്ങളിലെ 13 പേരും മാന്നാര്‍ മുട്ടേല്‍ എസ്.എം.ഡി.എല്‍.പി സ്കൂളില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരും എണ്ണക്കാട് പകല്‍ വീട്ടില്‍ നാലു കുടുംബങ്ങളിലെ 14 പേരുമാണുള്ളത്.
ടൗട്ടേ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ആരംഭിച്ച ക്യാമ്പുകള്‍ ഉള്‍പ്പടെ ജില്ലയില്‍ നിലവില്‍ ആറു ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണക്കോടം ജിഎല്‍പി സ്കൂളിലെ ക്യാമ്പില്‍ ഏഴു കുടുംബങ്ങളിലെ 21 പേരും മാവേലിക്കര താലൂക്കിലെ തൃപ്പെരുംതുറ ഗവണ്മെന്റ് യു.പി. സ്കൂളില്‍ മൂന്നു കുടുംബങ്ങളിലെ 16 പേരും തൃപ്പെരുന്തുറ സെന്റ്. ആന്റണിസ് പള്ളി ഹാളില്‍ ഒരു കുടുംബത്തിലെ ഏഴു പേരുമുണ്ട്.
ആറു ക്യാമ്പുകളിലായി 20 കുടുംബങ്ങളിലെ 76 പേരാണുള്ളത്. 23 പുരുഷന്മാരും 29 സ്ത്രീകളും 24 കുട്ടികളുമുണ്ട്. ഇതില്‍ എട്ടു പേര് മുതിര്‍ന്ന പൗരന്മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: