നൂറ്റാണ്ടില്‍ മാത്രം സംഭവിക്കുന്ന ആഗോള മഹാമാരിയിലൂടെ , മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരന്തപൂര്ണവും വിനാശകാരിയുമായ അനുഭവത്തിലൂടെയാണ് ഇന്ത്യയും ലോകവും ഇപ്പോള്‍ ജീവിക്കുന്നത്്. ആപത് സൂചന നല്കുന്ന പ്രവചനങ്ങളെ തെറ്റിച്ചുകൊണ്ടാണ് മഹാമാരിയുടെ ഒന്നാം തരംഗത്തെ ഇന്ത്യ വിവേകപൂര്‍വും തരണം ചെയ്തത്. ലോക പ്രശസ്ത ഇമ്മ്യൂണോളജിസ്റ്റും, അമേരിക്കല്‍ പ്രസിഡന്റിന്റെ മുഖ്യ ആരോഗ്യ ഉപദേശകനുമായ ഡോ ആന്റണി ഫൗസി ചൂണ്ടിക്കാട്ടുന്നതു പോലെ ഇന്ത്യയില്‍ മഹാമാരിയുടെ സുനാമി പോലുള്ള രണ്ടാം തരംഗം അതീവ ഗുരുതരവും വ്യാപനശേഷിയുള്ള തുമായിരിക്കും എന്ന് ഒരു ഗവണ്മെന്റിനും മുന്‍കൂട്ടി കാണുന്നതിനു സാധിച്ചില്ല. അളവിലും സാധ്യതയിലും സങ്കീര്‍ണതയിലും ആഘാതത്തിലും വിവിധ യുദ്ധമേഖലകള്‍ ഒന്നിച്ചു വന്നതുപോലെ ഇതിനു തുല്യമായ ഒന്നിനെയും ഇതുവരെ ലോകത്തിലെ ഒരു രാജ്യത്തിനും നേരിടേണ്ടി വന്നിട്ടില്ല. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീഷണി നിറഞ്ഞ ഈ സന്ദര്‍ഭത്തില്‍ ഒന്നിച്ചു നില്ക്കുവാനും ഭിന്നത വെടിയുവാനും ഡോ. ഫൗസി ഇന്ത്യന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചു.
2020 ല്‍ കൊറോണ വൈറസ് ആദ്യം പൊട്ടി പുറപ്പെട്ടപ്പോള്‍ ഇന്ത്യ അമേരിക്കയിലേക്ക് കപ്പലുകള്‍ നിറയെ മരുന്നുകള്‍ അയച്ചു, പിന്നീട് പ്രശംസനീയമായ ഔദാര്യ പ്രവൃത്തി പോലെ 90 രാജ്യങ്ങളിലേയ്ക്ക് പ്രതിരോധ മരുന്നും അയച്ചു. ഇപ്പോള്‍ ഭീകരമായ രണ്ടാം തരംഗം ഇന്ത്യയെയും അതിലെ ജനങ്ങളെയും വിഴുങ്ങിയിരിക്കുന്നു.
ഇംഗ്ലണ്ട്, അമേരിക്ക, ജപ്പാന് മറ്റു രാജ്യങ്ങള്‍ എല്ലാം ഇന്ത്യ മുമ്പു പ്രദര്‍ശിപ്പിച്ച കാരുണ്യ പ്രവൃത്തിക്ക് ഇപ്പോള്‍ പ്രത്യുപകാരം ചെയ്യുകയാണ്. സാഹചര്യം ആഗോള പ്രതികരണവും സഹകരണവും ആവശ്യപ്പെടുന്നു. മറ്റ് ഒന്നും അതിനു പകരമാവില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന സമ്പദ് വ്യവസ്ഥയായ അമേരിക്ക, കൊറോണ വൈറസ് ബാധയില്‍ തളര്‍ന്നു. പ്രമുഖ നഗരങ്ങളില്‍ പ്രത്യേകിച്ച് ന്യൂയോര്‍ക്കില്‍ രോഗികള്‍ മരിച്ചുകൊണ്ടിരുന്നു,
ഇന്ത്യയാകട്ടെ വളരെ വിരളമായ മരണങ്ങളുമായി മഹാമാരിയുടെ ഒന്നാം തരംഗത്തെ അതിജീവിച്ചു. കേന്ദ്ര ഗവണ്മെന്റ് 2020 ഏപ്രില്‍ മാസത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. അത് ഏറെക്കുറെ ഫലിച്ചു. മഹാമാരിയുടെ രണ്ടാം തരംഗം ക്രൂരമാണ്. വൈറസ് അതിന്റെ നൂതന ഉള്പരിവര്ത്തനത്തില് കൂടുതല്‍ ദോഷകാരിയാണ്. ലക്ഷണങ്ങള്‍ വ്യത്യസ്തവും. സാധാരണ ചികിത്സകള്‍ക്ക് അത് എളുപ്പത്തില്‍ വിധേയമാകുന്നതുമല്ല. അതിനാല്‍ മരണസംഖ്യ വിനാശകരമായ വേഗത്തില്‍ ഉയരുന്നു, മാത്രവുമല്ല കോവിഡാനന്തര സങ്കീര്‍ണതകള്‍ നിരവധി വേറെയുമുണ്ട്.
പ്രതിരോധ മരുന്ന് ഉല്പാദനത്തിലെ ഇന്ത്യയുടെ നേതൃത്വം 2021 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ആഗോളതലത്തില്‍ തന്നെ അംഗീകാരം പിടിച്ചു പറ്റിയതാണ്. ഇന്ത്യ അതിന്റെ ജനസംഖ്യയിലെ 200 മില്യണ്‍ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്കി കഴിഞ്ഞു. വളരെ പരിമിതമായ വിഭവങ്ങളുമായി ധാരണ ഉണ്ടാക്കിയാണ് ഇത് സാധിച്ചത്. ഇന്ത്യയുടെത് എന്നല്ല ഏതു ലോകരാജ്യത്തിന്റെയും ഉത്തരവാദിത്വമാണ് പ്രതിരോധ മരുന്ന് ഉത്പാദിപ്പിക്കുകയും ശേഖരിക്കുകയും അതുവഴി അടിയന്തിരമായി രാജ്യത്തെ 1.4 ബില്യണ്‍ പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കുക എന്നത്. ഇന്ത്യ ഒരു പ്രതിരോധ കുത്തിവയ്പ് പദ്ധതി നടപ്പിലാക്കിവരികയാണ്. സെപ്റ്റംബറോടെ എല്ലാ പ്രായക്കാരിലും അത് ലഭ്യമാക്കും. 2021 ഒടുവില്‍ ഇന്ത്യയില്‍ 2.4 ബില്യണ്‍ ഡോസ് പ്രതിരോധ മരുന്ന് ഉണ്ടായിരിക്കും. മാത്രവുമല്ല, കോവിഡ് -19 ന് ഇന്ത്യ നൂതന ചികിത്സാ പദ്ധതി ആരംഭിക്കകുയും ചെയ്തിട്ടുണ്ട്.
ഓക്സിജന്‍ ഉത്പാദക പ്ലാന്റുകള്‍ സ്ഥാപിച്ച് ഓക്സിജനും മറ്റ് അവശ്യസമാഗ്രികളും ലഭ്യമാക്കുന്നതിന് ഗവണ്മെന്റ് ശുഷ്കാന്തിയോടെ പ്രവര്‍ത്തിക്കുന്നു. സായുധ സേനയുടെ സഹായത്തോടെ ആശുപത്രികള്‍ സ്ഥാപിച്ചു. നൂറു കണക്കിന് റെയില്‍ ബോഗികളും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും കൊറോണ ആശുപത്രികളാക്കി. സ്വകാര്യ പൊതു മേഖലാ സഹകരത്തോടെ കൊറോണയ്ക്ക് എതിരെ ബൃഹത്തായ പോരാട്ടംനടത്തുകയാണ് ഇന്ത്യ.ലോക പ്രശസ്ത ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധനും സുപ്രിം കോടതി നിയമിച്ച കൊവി
ഡ് ദൗത്യ സേന തലവനുമായ ഡോ.ദേവി ഷെട്ടി ഉറപ്പു പറയുന്നു, ‘ നമ്മുടെ സര്‍ക്കാര്‍ രോഗനിവാരണത്തിന് പരമാവധി മുന്നേറുകയാണ്. രാജ്യം മുഴുവന്‍ രോഗബാധയേറ്റാല്‍ ലോകത്തുള്ള മുഴുവന്‍ സൗകര്യങ്ങളുപയോഗിച്ചാലും അതില്‍ നിന്ന് കരകയറാന്‍ ആകില്ല.’ കപട പ്രവചനങ്ങള്‍ തെറ്റാെണന്നു തെളിയിച്ചുകൊണ്ട് രോഗവ്യാപനത്തിലും മരണനിരക്കിലും കുറവുവരികയും രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടണ്ടാവുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: