ന്യൂദല്‍ഹി: കോവിഡ് ബാധിച്ച് മരിച്ച 26 മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കൂടി സാമ്പത്തിക സഹായം നല്കാന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വൈറസ് ജീവന് കവര്‍ന്ന 41 മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. അത്തരത്തില്‍ സഹായം നല്‍കിയവരുടെ എണ്ണം പുതിയ തീരുമാനത്തോടെ 67 ആയി ഉയര്‍ന്നു. 67 കടുംബങ്ങള്‍ക്കും അഞ്ചുലക്ഷം രൂപവീതം നല്‍കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: