ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനെതിരെ പൊരുതുന്നതിനിടയില്‍ വാക്‌സിന്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരുകളുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും വാക്സിന്‍ ക്ഷാമത്തിന് കാരണം കേന്ദ്രവും മോദിയുമാണെന്ന് കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ രാഹുല്‍ഗാന്ധിയും പ്രതിപക്ഷ മുഖ്യമന്ത്രിമാരും.
രാജ്യത്തിന് മാത്രമാണ്, അല്ലാതെ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാവില്ല എന്നതാണ് ഫൈസര്‍, മൊഡേണ തുടങ്ങിയ വിദേശ വാക്‌സിന്‍ നിര്‍മ്മാണക്കമ്പനികളുടെ നയം. ഇതോടെ നാണം കെട്ട പ്രതിപക്ഷമുഖ്യമന്ത്രിമാരും കോണ്‍ഗ്രസും ഒറ്റക്കെട്ടായി വീണ്ടും വാക്‌സിന്‍ ക്ഷാമത്തിന്റെ ഉത്തരവാദിത്വം മോദിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തിലാണ്.
വാസ്തവത്തില്‍ ഇതേ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ വാക്‌സിന്‍ വാങ്ങാന്‍ സ്വാതന്ത്ര്യം നല്‍കണമെന്ന് മുറവിളി കൂട്ടിയപ്പോഴാണ് കേന്ദ്രം അതിന് അനുമതി നല്‍കിയത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാനമന്ത്രിയ്‌ക്ക് എഴുതിയ കത്ത് നോക്കുക. കേന്ദ്രസര്‍ക്കാരിന് പുറമെ ഒഡീഷ സര്‍ക്കാരിനും വാക്‌സിന്‍ സ്വന്തമായി വാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട നവീന്‍ പട്‌നായിക്കിന്റെ കത്താണിത്.
രാഹുല്‍ ഗാന്ധിയും വാക്‌സിന്‍ സംഭരണത്തില്‍ കേന്ദ്രത്തിന്റെ ഏകാധിപത്യ നീക്കം അവസാനിപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ സംഭരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് കാണുക.
ഇതുപോലെ മഹാരാഷ്‌ട്രമുഖ്യമന്ത്രി ഉദ്ദവ് താക്കറെ, കേരളാമുഖ്യമന്ത്രി പിണറാ3യി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും വാക്‌സിന്‍ വാങ്ങാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു.
സമ്മര്‍ദ്ദം സഹിക്കവയ്യാതായപ്പോള്‍ കേന്ദ്രം അനുമതിയും നല്‍കി. ഇപ്പോള്‍ അന്താരാഷ്‌ട്ര കമ്പനികളെ വാക്‌സിന്‍ വാങ്ങാന്‍ സമീപിച്ചപ്പോഴാണ് ഇതിന്റെ പിന്നിലെ ബുദ്ധിമുട്ടുകള്‍ സംസ്ഥാനങ്ങള്‍ക്ക് മനസ്സിലായത്. ഇതോടെ അവര്‍ വീണ്ടും പാട്ട് മാറ്റിപ്പാടുകയാണ്. വാക്‌സിന്‍ ക്ഷാമത്തിന് കാരണം മോദിയുടെ വാക്‌സിന്‍ നയമാണെന്ന് വീണ്ടും മുറവിളി കൂട്ടി രക്ഷപ്പെടാനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം.
കേന്ദ്രസര്‍ക്കാര്‍ വിദേശക്കമ്പനികളില്‍ നിന്നും വാക്സിന്‍ വാങ്ങിയില്ല എന്ന് നിരന്തരം കോണ്‍ഗ്രസും പ്രതിപക്ഷമുഖ്യമന്ത്രിമാരും കുറ്റപ്പെടുത്തിയിരുന്നതാണ്. വിദേശത്ത് നിന്നും വാക്സിന്‍ നേടി, അതുവഴി കേന്ദ്രത്തെ കൂടുതല്‍ താഴ്‌ത്തിക്കെട്ടാനായിരുന്നു ഇവരുടെ ഗൂഢപദ്ധതി. വാക്സിന്‍ സംഭരണം എന്നത് കടയില്‍ പോയി പണം കൊടുത്ത് പാരസെറ്റമോള്‍ വാങ്ങുന്നതുപോലെ നിസ്സാരമല്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര വിമര്‍ശിച്ചിരുന്നു. 2020 ജൂണ്‍ മാസം മുതല്‍ കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്നും വാക്സിന്‍ സംഭരിക്കാന്‍ ശ്രമിക്കുകയാണെന്നും സമ്പിത് പത്ര വെളിപ്പെടുത്തിയിരുന്നു. അത്രയ്‌ക്ക് സങ്കീര്‍ണ്ണമായ സുദീര്‍ഘപ്രക്രിയയാണ് ഇതെന്നായിരുന്നു സമ്പിത് പത്രയുടെ വാദം.
കേന്ദ്രസര്‍ക്കാര്‍ അവരുടെ വാക്സിനേഷന്‍ പദ്ധതിയുമായി മുന്നോട്ട് നിര്‍ബാധം മുന്നോട്ട് പോവുകയാണ്. അതേ സമയം കേന്ദ്രസര്‍ക്കാര്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സൗജന്യ വാക്‌സിനേഷന്‍ രാജ്യത്തൊട്ടാകെ തുടരുകയാണ്. മെയ് 26 വരെ 20.25 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ ഒരു ഡോസ് നേടിയ 98ലക്ഷം ആരോഗ്യപ്രവര്‍ത്തകരും രണ്ടു ഡോസുകളും എടുത്ത 67.37 ലക്ഷം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 1.52 കോടി മുന്നണി പ്രവര്‍ത്തകര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. 84 ലക്ഷം മുന്നണി പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.
45-59 പ്രായപരിധിയില്‍പ്പെട്ട 5.6 കോടി പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ കിട്ടി. 1.01 കോടി പേര്‍ക്ക് രണ്ടു ഡോസുകളും കിട്ടി. 60ന് മുകളില്‍ ഉള്ളവരില്‍ 5.73 കോടി പേര്‍ക്ക് ഒരു ഡോസും 1.84 കോടി പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു. 18-44 പ്രായപരിധിയില്‍പ്പെട്ട 1.38 കോടി പേര്‍ക്ക് ആദ്യഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: