ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് ദാതാക്കളായ പേടിഎം ഈ വര്‍ഷം അവസാനത്തോടെ ഒരു പ്രാരംഭ പബ്ലിക് ഓഫറിംഗില്‍ (ഐപിഒ) ഏകദേശം 21,800 കോടി രൂപ (3 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നു. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വില്പന ആകും ഇത്. കോള്‍ ഇന്ത്യയുടെ 2010 ഓഹരി വില്‍പ്പന ആയിരുന്നു ഇതുവരെയുള്ള ഏറ്റവും വലുത്. പേടിഎം ലക്ഷ്യമിടുന്നത് നടപ്പായാല്‍ അത് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയി മാറും.
ബെര്‍ക്ക്ഷെയര്‍ ഹാത്വേ ഇങ്ക്, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്പ്പറേഷന്, ആന്റ് ഗ്രൂപ്പ് ഗ്രൂപ്പ് എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകരുടെ പിന്തുണയോടെയുള്ള പേടിഎം നവംബറില്‍ ആകും ഇന്ത്യയില്‍ പൊതുജനങ്ങള്‍ക്കായി ഓഹരി വില്പന ആരംഭിക്കുക. ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ചുള്ള വലിയ കടന്നു വരവിനാണ് പേടിഎം ലക്ഷ്യമിടുന്നത്. ഐപിഒയ്ക്ക് അംഗീകരാം നല്കാന് വെള്ളിയാഴ്ച ബോര്‍ഡ് യോഗം ചേരും. ഔദ്യോഗികമായി വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്ന് വിളിക്കപ്പെടുന്ന പേടിഎം ഏകദേശം 25-30 ബില്യണ്‍ ഡോളര്‍ മൂല്യമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: