ന്യൂദല്‍ഹി : മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും വാക്സിനേഷന് തയ്യാറാണെന്ന് ഫൈസര്‍. കേന്ദ്ര സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യയില്‍ വാക്സിനേഷന് സന്നദ്ധത അറിയിച്ച ഫൈസര്‍ ഇതിനുള്ള തീരുമാനം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു. 2-8 ഡിഗ്രി സെല്‍ഷ്യസിലാണ് ഫൈസര്‍ സൂക്ഷിക്കേണ്ടത്. ജര്‍മ്മന്‍ ബയോടെക്നോളജി കമ്പനിയുമായി സഹകരിച്ചാണ് ഫൈസര്‍ വാക്സിന് ഉത്പ്പാദിപ്പിക്കുന്നത്.
അതേസമയം രാജ്യത്തെ മൊത്തം 20 കോടി പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടു. 45 വയസ്സിന് മുകളിലുള്ള മൂന്നിലൊന്ന് പേര്‍ക്ക് വീതം വാക്സിന് നല്കി. 4.5ശതമാനം പേര്‍ക്കാണ് രണ്ടു ഡോസ് വാക്സിനും കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: