കേളകം: കൊവിഡ് കാലത്ത് നാടാകെ സ്തംഭിച്ചു നില്‍ക്കുമ്പോഴും മത്സ്യകൃഷിയില്‍ നൂറുമേനി കൊയ്യുകയാണ് മലയോര മേലയിലും ജില്ലയിലെ മറ്റ് മേഖലകളിലേയും മത്സ്യകര്‍ഷകര്‍. ജില്ലയിലെ മലയോര പ്രദേശമായ കേളകത്തെ മുന്‍ അധ്യാപകനായ പാലോലിക്കല്‍ വ്യാസ്ഷായാണ് കൊവിഡ് കാലത്ത് തന്റെ വീട്ടുമുറ്റത്ത് മത്സ്യകൃഷിയാരംഭിച്ചത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ബയോ ഫ്ളാക്ക് സിസ്റ്റത്തില്‍ ചിത്രലാട-ഫിലോപ്പിയ മത്സുകൃഷിയാരംഭിച്ചത്. കേളകം ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പമ്പിന്റെ എതിര്‍വശത്തുള്ള വീട്ടുവളപ്പിലാണ് കൃഷിയാരംഭിച്ചത്. ശ്രദ്ധയോടുള്ള പരിചരണത്തോടെ നടത്തിയ മത്സ്യകൃഷിയിലൂടെയാണ് നൂറ് മേനി വിളവെടുപ്പിന് സാധ്യമായതെന്ന് വ്യാസ്ഷാ പറഞ്ഞു.
ഇന്ന് മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വിഷലിപ്തമായ കടല്‍ മത്സ്യങ്ങള്‍ക്ക് പകരം ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തുന്നതിന് ഓരോ വീട്ടിലും മത്സ്യകൃഷിയാരംഭിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളും പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത്തല വിളവെടുപ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് സി.ടി. അനീഷ് നിര്‍വഹിച്ചു. മത്സ്യകൃഷിയും അതുപോലെ പച്ചക്കറികളും ഓരോ വീട്ടിലും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക വഴി മലയോരത്തെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് വെറുതെ വീട്ടില്‍ ചടഞ്ഞിരിക്കാതെ കാര്‍ഷിക രംഗത്ത് വസന്തം വിരിയിക്കുകയാണ് അധ്വാനശീലരായ മലയോര ജനത. മത്സ്യകൃഷി മാത്രമല്ല തരിശ് നിലങ്ങളില്‍ നെല്ല്, പച്ചക്കറി, കോഴി, ആട്, പശുവളര്‍ത്തല്‍ എന്നിവയിലും ഏര്‍പ്പെടുന്നവര്‍ ധാരാളമുï്. ഇതിനു വേï നിര്‍ദ്ദേശങ്ങളുമായി വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടെയുള്ളതിനാല്‍ നല്ലൊരു വരുമാന മാര്‍ഗവും കൂടിയായി ഇതു മാറുകയാണ്. കേളകം സെന്റ് തോമസ് ഹൈസ്കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ച വ്യാസ്ഷാ വിശ്രമകാലം പൂര്‍ണമായി കൃഷിയില്‍ തന്നെ മുഴുകാനാണ് തീരുമാനിച്ചിരിക്കുന്നത്. മത്സ്യകൃഷി യോടൊപ്പം വിശാലമായ പച്ചക്കറിത്തോട്ടവും ഇദ്ദേഹത്തിനുï്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: