Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരിൽ വ്യാജമദ്യവേട്ട തുടരുന്നു; കണ്ണവം പറമ്പുക്കാവ് മേഖലകളില്‍ 1000 ലിറ്റര്‍ വാഷ് കണ്ടെടുത്തു വന്‍ വാറ്റു കേന്ദ്രം തകര്‍ത്തു

മിന്നല്‍ പരിശോധനയില്‍ കണ്ണവം - പറമ്പുകാവ് മേഖലകളില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നിലയില്‍ 1000 ലിറ്റര്‍ വാഷ് കണ്ടെത്തി. പ്രതികള്‍ക്കായി സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 09:48 am IST
in Kannur

കണ്ണൂര്‍/കൂത്തുപറമ്പ്: സംസ്ഥാനത്ത് കോറോണ വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ നിലനില്‍ക്കെ ജില്ലയില്‍ വ്യാജവാറ്റിനെതിരെ ശക്തമായ നടപടികളുമായി എക്‌സൈസ് സംഘം. ബീവറേജുകള്‍ പൂട്ടുകയും കള്ള് ഷാപ്പുകള്‍ അടച്ചിടുകയും ചെയ്തതിനാല്‍ വ്യാജവാറ്റ് ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ വ്യാജമദ്യക്കടത്തും വില്‍പ്പനയും നിര്‍മ്മാണവും കണ്ടെത്താന്‍ എക്‌സൈസ് വകുപ്പ് ശക്തമായ പരിശോധനകള്‍ ആരംഭിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് വ്യാവാറ്റു കേന്ദ്രങ്ങളാണ് എക്‌സൈസ് സംഘം തകര്‍ത്തത്. ആയിരക്കണക്കിന് ലിറ്റര്‍ വാഷും വ്യാജമദ്യവും കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.  

ഇന്നലെ രാവിലെ കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലിന്റെ നേതൃത്വത്തില്‍ കണ്ണവം ഫോറസ്റ്റ് സഘവും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ണവം – പറമ്പുകാവ് മേഖലകളില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നിലയില്‍ 1000 ലിറ്റര്‍ വാഷ് കണ്ടെത്തി. പ്രതികള്‍ക്കായി സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

250 ലിറ്റര്‍ കൊള്ളുന്ന ഇരുമ്പു ബാരലുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. വെല്ലം, അവില്‍, നവസാരം, പഴവര്‍ഗങ്ങള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ വാഷാണ് കണ്ടെടുത്തത്. വനാതിര്‍ത്തിയോട് ചേര്‍ത്ത് സജ്ജമാക്കിയിരുന്ന വാറ്റുകേന്ദ്രവും കണ്ടെത്തി തകര്‍ത്തു. വാഷ് സൂക്ഷിച്ചുവെച്ച ആളുകളെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് കുത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് സംഘം നിരവധി കേസുകള്‍ കണ്ടെടുക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ 9490 ലിറ്റര്‍ വാഷും 60 ലിറ്റര്‍ ചാരായവും കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് സംഘം കണ്ടെടുത്തിട്ടുണ്ട്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി. അനീഷ് കുമാര്‍, പ്രജീഷ് കോട്ടായി, പ്രനില്‍ കുമാര്‍, കെ.ബി. ജിമോന്‍, എം. സുബിന്‍, വനിത സിഇഒ വി. ഷൈനി, റിസര്‍വ്വ് ഫോറസ്റ്റ് വാച്ചര്‍മാരായ ഹരിശങ്കര്‍, സി.പി. ദേവകി എന്നിവരടങ്ങുന്ന സംഘമാണ് കേസ് കണ്ടെടുത്തത്.

മട്ടന്നൂര്‍ പൊറോറയില്‍വെച്ച് ഇന്നലെ പൊതു സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം നിര്‍മ്മിക്കാനായി സൂക്ഷിച്ച 118 ലിറ്റര്‍ വാഷ് കണ്ടെത്തി. എക്‌സൈസ് സംഘം നശിപ്പിച്ചു. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസന്‍ പാലക്കല്‍ വീടും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.

ശ്രീകണ്ഠാപുരം റേഞ്ച് പ്രിവന്റിവ് ഓഫിസര്‍ വി.വി. ഷാജിയും പാര്‍ട്ടിയും നടത്തിയ റെയ്ഡില്‍ ചേപ്പറമ്പ-അലോറയില്‍ നിന്നും വാറ്റാന്‍ പാകപ്പെടുത്തിയ 140 ലിറ്റര്‍ വാഷ് കണ്ടെടുത്തു. വാഷിന്റെ ഉടമസ്ഥന്‍ ഇ.സി. ഫിലിപ്പ് എന്ന ഈട്ടിക്കല്‍ ബേബിയുടെ പേരില്‍ അബ്കാരി കേസെടുത്തു. മലപ്പട്ടം, നിടിയേങ്ങ, ചേപ്പറമ്പ, കംബ്ലാരി ഭാഗങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. പ്രതി ഓടിപ്പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. റെയ്ഡില്‍ ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ കെ.വി. സുരേഷ്, സിഇഒമാരായ സി. പ്രദീപ്കുമാര്‍, എം.വി. പ്രദീപന്‍, പി.ആര്‍. വിനീത്, വനിതാ സിഇഒ പി.കെ. മല്ലിക, എക്സൈസ് ഡ്രൈവര്‍ കെ.വി. പുരുഷോത്തമന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags: kannurliquorഎക്‌സൈസ്hunting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

News

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.