ന്യൂദല്‍ഹി: ഇന്ത്യയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ‘ന്യൂ യോര്‍ക് ടൈംസ്’ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നടത്തിയ ട്വീറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. രാഹുല്‍ ഗാന്ധിക്ക് ദല്‍ഹിയെക്കാള്‍ വിശ്വാസം ന്യൂയോര്ക്കിനെയാണെന്ന് അദ്ദേഹം പരിഹസിച്ചു. കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളില്‍ രാഷ്ട്രീയം കളിക്കാനുള്ള കഴുകന്റെ ഉദ്ദേശ്യത്തെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മൃതദേഹങ്ങളിലുള്ള രാഷ്ട്രീയം കോണ്‍ഗ്രസ് ശൈലിയാണ്. കഴുകന്മാര് മരങ്ങളില്‍നിന്ന് അപ്രത്യക്ഷമാകുകയാണെങ്കിലും അവരുടെ ആത്മാവ് ഭൂമിയിലുളള കഴുകന്മാര് സ്വീകരിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിജിക്ക് ദല്‍ഹിയേക്കാള്‍ വിശ്വാസം ന്യൂയോര്‍ക്കിനെയാണ്. മൃതദേഹങ്ങളിലുള്ള രാഷ്ട്രീയം കളിക്കാൻ ഒരാള്‍ ഭൂമിയിലെ കഴുകന്മാരില്നിന്ന് പഠിക്കണം’.-ഹര്ഷവര്ധന് ട്വിറ്ററില്‍ തിരിച്ചടിച്ചു.
‘അക്കങ്ങള്‍ കള്ളംപറയില്ല… കേന്ദ്രസര്‍ക്കാര്‍ പറയുന്നു’ എന്നായിരുന്നു രാഹുല്‍ ഗാന്ധി രാവിലെ ട്വീറ്റ് ചെയ്തത്. ‘ഇന്ത്യയുടെ കോവിഡ് മരണങ്ങള് എത്രത്തോളം വലുതായിരിക്കും’ എന്ന തലക്കെട്ടിലുള്ള ‘ന്യൂ യോര്‍ക് ടൈംസ്’ ലേഖനവും ഒപ്പം ചേര്‍ത്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ നല്കിയ കണക്കുകളുമായി താരതമ്യം ചെയ്ത് ഇന്ത്യയില്‍ എത്ര കോവിഡ് മരണങ്ങളുണ്ടായിട്ടാണ്ടാകാമെന്ന് കണക്കുകൂട്ടാന്‍ ശ്രമിക്കുകയാണ് ലേഖനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: