തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സംഘടനാ തലത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയം വിലയിരുത്തുന്നതിനായി അശോക് ചവാന്‍ കമ്മിറ്റി ഓണ്‍ലൈന്‍ മുഖേന നടത്തിയ തെളിവെടുപ്പിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് താന്‍ കാഴ്ച വെച്ചത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ സംസ്ഥാനത്തിന്റെ മൊത്തം പ്രവര്‍ത്തനം താഴേത്തട്ടിലേക്ക് എ്ത്തിക്കാന്‍ നേതൃത്വത്തിന് ആയില്ല. ഇക്കാര്യത്തില്‍ ബൂത്ത് കമ്മിറ്റികള്‍ പരാജയമായിരുന്നു. ഇതെല്ലാം ഭരണപക്ഷത്തിന് അനുകൂല ഘടകങ്ങളായി
കോവിഡിന്റെയും പ്രളയത്തിന്റെയും സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്നില്‍ ഉണ്ടായിരുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞു. പെന്‍ഷനും കിറ്റും എല്ലാം അവരെ അധികാരത്തിലെത്താന്‍ സഹായിച്ചു. സഭയ്‌ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയിട്ടും താഴേത്തട്ടിലെ ജനങ്ങളിലേക്ക് എത്തിക്കാനായില്ല. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ സ്ലിപ്പുകള്‍ വീടുകളില്‍ എത്തിക്കാന്‍ പോലും ബൂത്ത് കമ്മിറ്റികള്‍ക്ക് സാധിച്ചിട്ടില്ല.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മറ്റ് സംസ്ഥാന നേതാക്കളോടും വിശദീകരണം തേടിയിട്ടുണ്ട്. ഇവരുടെ കൂടി മറുപടി ലഭിച്ചശേഷമാകും സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുക. കെപിസിസി പ്രസിഡന്റിനേയും അടുത്ത് തന്നെ തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: