ജറുസലേം: ഗാസയിലെ ഭീകരരുമായുള്ള 11 ദിവസം നീണ്ട സംഘര്‍ഷത്തിനുശേഷം എത്തിച്ചേര്‍ന്ന ധാരണ ഹമാസ് ലംഘിച്ചാല്‍ ഇസ്രയേലിന്റെ പ്രതികരണം വളരെ ശക്തമായിരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘ഹമാസ് സമാധാന അന്തരീക്ഷം തകര്‍ത്ത് ഇസ്രയേലിനെ ആക്രമിച്ചാല്‍ ഞങ്ങളുടെ പ്രതികരണം വളരെ ശക്തമായിരിക്കും’.-ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തലിനുള്ള യുഎസ് ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ബ്ലിങ്കന്‍ ജറുസലേമില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: