തിരുവനന്തപുരം : സംസ്ഥാനത്തെ നിയമനങ്ങള്‍ വേഗത്തിലാക്കണമെന്ന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശവുമായി പിഎസ്സി. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ പിഎസ്സി ഓഫീസിന്റെ പ്രവര്‍ത്തനം മുടങ്ങിയിരിക്കുകയാണ്.
ഇതിനെ തുടര്‍ന്ന് നിയമനങ്ങള്‍ നീണ്ടുപോകുന്നത് ഉദ്യോഗാര്‍ത്ഥികളുടെ അവസരം ഇല്ലാതാക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ അണ്ടര്‍ സെക്രട്ടറി മുതലുള്ള എല്ലാ ഉദ്യോഗസ്ഥരോടും ഓഫീസില്‍ എത്തി തുടങ്ങാന്‍ നിര്‍ദ്ദേശം നല്കി. മുഴുവന്‍ നോണ്‍ ഗസറ്റഡ് ജീവനക്കാരും അടിയന്തരിമായി നാളെമുതല്‍ ജോലിയില്‍ പ്രവേശിക്കണം.
ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശ, ചുരുക്കപ്പട്ടിക എന്നിവ വേഗത്തിലാക്കാന്‍ ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞു. ഇത് പ്രകാരം വരും ദിവസങ്ങളില്‍ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ഊര്‍ജ്ജിതമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: