നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് ലക്ഷദ്വീപ്. കേരളവുമായി നല്ല ബന്ധവും സാംസ്കാരിക അടുപ്പവുമുള്ള പ്രദേശം. അവിടെ വന്‍കരയിലെന്നപോലെ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്റെ വലയെറിയാന്‍ കഠിനാദ്ധ്വാനം ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകാരും മുസ്ലിം രാഷ്ട്രീയ ജനസാമാന്യം മാത്രമുള്ള ജനസമൂഹം പക്ഷേ വര്‍ഗ്ഗീയ ചേരിതിരുവില് പങ്കാളിയായിട്ടേയില്ല. അതിന്റെ ഘടന മാറ്റാനുള്ള സങ്കടിത ശ്രമത്തിന്റെ ഭാഗമാണ് കേരളത്തിലെ ഇടതു-വലത് രാഷ്ട്രീയ മുന്നണികളുടെ ഇപ്പോഴത്തെ പിത്തലാട്ടങ്ങള്‍ വര്‍ഷങ്ങളായി ലക്ഷദ്വീപിനെ പ്രതിനിധീകരിക്കുന്നവരോ കേന്ദ്രസര്‍ക്കാരോ ലക്ഷദ്വീപിന്റെ വികസനത്തിനോ ദീപുനിവാസികളുടെ ക്ഷേമത്തിനോ വേണ്ടി ഫലപ്രദമായി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുണ്ട്. പി.എം. സെയ്ദ് എം.പി. ആയിരിക്കെ പലതവണ ലക്ഷദ്വീപിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇപ്പോഴത്തെ എംപി ലക്ഷദ്വീപിന്റെ പ്രശ്ന പരിഹാരത്തിന് പലതവണ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. കടലിന് നടുവിലാണെങ്കിലും ലക്ഷദ്വീപിന് കുടിവെള്ളം പ്രധാന വിഷയമായിരുന്നു. നരേന്ദ്രമോദി സര്‍ക്കാരാണ് കടല്‍ ജലം ശുദ്ധീകരിച്ച് കുടിവെള്ളം ലഭ്യമാക്കാന്‍ പദ്ധതി ആവിഷ്കരിച്ചത്. അതിന് ദ്വീപിലെ ജനങ്ങളാകെ അതീവ സന്തോഷത്തിലാണ്. ചരക്ക് നീക്കമാണ് മറ്റൊരു പ്രശ്നം. ബേപ്പൂര്‍ തുറമുഖമാണ് അനുയോജ്യമായ മാര്‍ഗ്ഗം അത് സമ്പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കാന്‍ കേന്ദ്രം നല്കിയ തുക ചെലവാക്കാന്‍ കഴിഞ്ഞിട്ടില്ല. ബേപ്പൂര്‍ ഇല്ലെങ്കില്‍ മംഗലാപുരവുമായി ബന്ധിപ്പിച്ച് ചരക്ക് നീക്കത്തിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ടത് അവിടെത്തെ ലോകസഭാംഗമാണ്. അതു കേന്ദ്രം ചെയ്തു.
വിനോദ സഞ്ചാരത്തിന് അനുഗൃഹീത പ്രദേശമാണ് ദ്വീപ് സമൂഹം. അവിടെ പണ്ടൊരു പ്രധാനമന്ത്രി സഞ്ചരിച്ച് താമസിച്ച് പവിഴപ്പുറ്റിന്റെ മാഹാത്മ്യം കണ്ട് അമ്പരന്നത് വലിയ വാര്‍ത്തയായിരുന്നു. അതോടെ തീര്‍ന്നു ആ സഞ്ചാരത്തിന്റെ നേട്ടം. സഞ്ചാരത്തിന് തക്കതായ സംവിധാനം വേണമെന്ന പല കാലങ്ങളായുള്ള ആവശ്യം അംഗീകരിക്കപ്പെട്ടത് വാജ്പേയ് പ്രധാനമന്ത്രിയായപ്പോഴാണ്. കൂടുതല്‍ കപ്പലുകള്‍ ഏര്‍പ്പാടാക്കി. വിമാനത്താവളങ്ങളും സജ്ജമാക്കി. കവറത്തിയിലെ വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചത് ഇന്നത്തെ കേന്ദ്രസര്‍ക്കാരാണ്. 240 കോടി രൂപ അതിനായി അനുവദിച്ചു. ഇതെല്ലാം ദ്വീപ് നിവാസികളില്‍ വലിയ മതിപ്പുണ്ടാക്കിയ. അതില്‍ കലി കയറിയ കരയിലെ കരിങ്കാലികളുടെ കോപ്രായമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ഈ കോപ്രായങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരുണ്ട്, കോണ്‍ഗ്രസുകാരുണ്ട്, ലീഗുകാരുണ്ട്. അവരുടെ വൈതാളികളായ മറ്റു ചിലരുമുണ്ട്. ദ്വീപില്‍ ആര്‍എസ്എസ് അജണ്ട് നടപ്പാക്കുകയാണെന്നാണ് ഒരാരോപണം. അതിന് ചില പെരും നുണകളും വിളമ്പുന്നു. ലക്ഷദ്വീപില്‍ ബീഫ് നിരോധിച്ച് എന്നതാണൊന്ന്. അങ്ങിനെ ഒരു പ്രശ്നമേ ഉണ്ടായിട്ടില്ല. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തോടൊപ്പം ഇറച്ചി ഒഴിവാക്കാന്‍ നിശ്ചയിച്ചത് ആരോഗ്യ വിദഗ്ധരുടെ നിര്‍ബന്ധംമൂലമാണ്. മദ്യം ഒഴുക്കാന്‍ തീരുമാനിച്ചു എന്നുള്ളതും പച്ചക്കള്ളമാണ്.
ലക്ഷദ്വീപിലെ ഡയറിഫാം നിര്‍ത്തലാക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. ഡയറിഫാമില് 20 പശുക്കള്‍ മാത്രമാണുള്ളത്. നൂറില്‍ താഴെ ലിറ്റര്‍ പാല് മാത്രമാണ് അവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു ലിറ്ററിന് 840 രൂപയോളം ഉല്‍പ്പാദന ചിലവാണ്. ഇത്രയും ചെലവിട്ട് ഒരു ഫാം ആവശ്യമുണ്ടോ എന്ന ചോദ്യം സ്വാഭാവികമാണ്. ലക്ഷദ്വീപിലെ ഡയറി പൂട്ടി ഗുജറാത്തില്‍ നിന്നും അഡ്മിനിസ്ട്രേറ്ററുടെ താല്പര്യപ്രകാരം പാല് കൊണ്ടുവരാനാണിത് എന്നാണ് ആരോപണം.
അമൂല്‍ ഗുജറാത്തിലാണ് കാലാകാലങ്ങളായി അമൂലിന്റെ ഉല്‍പ്പന്നങ്ങള്‍ ലക്ഷദ്വീപിലും കേരളത്തിലും സുലഭമാണ്. കേരളത്തില്‍ നിന്ന് മില്‍മ പാല് ഉല്‍പ്പന്നങ്ങളും അവിടെ ഉണ്ട്. അഴിമതിയും ധൂര്‍ത്തും നടത്തുന്നത് തടയപ്പെടുമെന്ന ആശങ്ക ഉള്ളവരാണ് കള്ള പ്രചാരണം നടത്തുന്നത്. അഡ്മിനിസ്ട്രേറ്റര്‍മാര്‍ മുമ്പൊക്കെ ഉദ്യാഗസ്ഥരായിരുന്നു. അവര്‍ കങ്കാണിമാര്‍ക്ക് വേണ്ടപ്പെട്ടവരായിരുന്നു. വന്‍കരയിലെ രാഷ്ട്രീയക്കാരുടെ ദല്ലാളുമായിരുന്നു അവരൊക്കെ. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിലെ അനാശാസ്യപ്രവണത അവസാനിപ്പിക്കാന്‍ നിശ്ചയിച്ചു. അത് പ്രാവര്‍ത്തികമാക്കുന്ന അഡ്മിനിസ്ട്രേറ്ററെ കല്ലെറിയുന്നത് കുന്നുകൂടിയ കുശുമ്പ് ഒന്നുകൊണ്ട് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: