മലപ്പുറം: ജില്ലയിലെ കൊറോണ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് മുസ്ലീം ലീഗ്. മലപ്പുറത്ത് പൊലീസ് രാജ് നടപ്പാക്കുകയാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് മലപ്പുറത്ത് കാണിക്കുന്നത് അതിക്രമമാണ്. ജനങ്ങളെ മുഴുവന്‍ കുറ്റവാളികളെ പോലെയാണ് പൊലീസ് കാണുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവരെ പോലും പൊലീസ് തടയുന്നു. ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം വെല്ലുവിളിച്ചു.
അതേസമയം, കൊറോണ ബാധിച്ച് മരിച്ചവരെ മതാചാര പ്രകാരം കുളിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് കുറ്റൂരും ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫും രംഗത്തെത്തിയിട്ടുണ്ട്. കൊറോണ ബാധിതന്റെ മൃതദേഹം കുളിപ്പിക്കുന്നത് കൊണ്ട് രോഗപ്പകര്‍ച്ച ഉണ്ടായതായി ഇത് വരെ ശാസത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലന്നും മരിക്കുന്നതോടെ ആ ശരീരത്തിലുള്ള രോഗാണുക്കളും നശിക്കുമെന്നതാണ് ചില പഠനങ്ങളില്‍ നിന്ന് മനസ്സിലാവുന്നതെന്ന വ്യാജപ്രചരണവും ഇവര്‍ അഴിച്ചുവിടുന്നുണ്ട്. മൃതശരീരങ്ങള്‍ മതാചാര പ്രകാരം സംസ്കരിക്കുന്നതിന് ആവശ്യമായ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: