ലക്ഷദ്വീപിനെ കുറിച്ച് ഉയര്‍ന്ന പുതിയ വിവാദം വികസനത്തെ തടയാനാണെന്ന് ദ്വീപില്‍ നിന്ന് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ പറയുന്നു. വികസനം വന്നാല്‍ കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും ജനങ്ങളെ ദുരിതത്തില്‍ നിലനിര്‍ത്തുന്ന രാഷ്ട്രീയം അവസാനിക്കുമെന്നവര്ക്കറിയാം. തെറ്റായ വിവരങ്ങളാണ് ദ്വീപിനെ കുറിച്ച് നല്കിക്കൊണ്ടിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ടൂറിസം മേഖലകളില്‍ ദ്വീപിന് ഏറെ മുന്നേറാനുണ്ട്. അഡ്മിനിസ്ട്രേറ്റര്‍മാരായി ചുമതലയെടുക്കുന്ന ഉദ്യോഗസ്ഥര്‍ ദ്വീപിലെ രാഷ്ട്രീയ നേതാക്കളുടെ സമ്മര്ദ്ദങ്ങള്ക്കനുസരിച്ചായിരുന്നു ഉദ്യോഗ നിര്‍വ്വഹണം നടത്തിയിരുന്നത്. എന്നാല്‍ 2020 ഡിസംബര്‍ 5 ന് പ്രഫുല്‍ പട്ടേല്‍ ചുമതലയെറ്റതിന് ശേഷമാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്.
പാലിന്റെ കാര്യം തന്നെ എടുക്കാം. വന്‍ ചെലവിലാണ് ദ്വീപില്‍ പാല് ഉല്‍പ്പാദനം നടക്കുന്നത്. എന്നാല്‍ ഒരു ലിറ്റര്‍ പാലിന് 70 രൂപയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. കനത്ത നഷ്ടമാണ് ഇത് മൂലം ഉണ്ടാകുന്നത്. ഒരു ക്ഷീരകര്ഷകന്പോലും ദ്വീപുകളിലില്ല. കവരത്തി, മിനിക്കോയ് ദ്വീപുകളിലാണ് സര്‍ക്കാര്‍ മേഖലയില്‍ വലിയ ഡയറി ഫാമുകള്‍ ഉള്ളത്. കണക്ക് പ്രകാരം ഒരു ലിറ്റര്‍ പാല് ഉല്‍പ്പാദനത്തിന് 800 രൂയോളം സര്‍ക്കാറിന് ചെലവുണ്ട്.ഇതിനെ തുടര്‍ന്നാണ് 31നകം ഡയറി ഫാമുകള്‍ നിര്‍ത്തലാക്കി പാല് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. അമൂല്‍ കമ്പനിയുടെ പാല് 40 രൂപയ്ക്ക് ദ്വീപില്‍ ലഭിക്കുമ്പോള്‍ അതിനെ തടയുന്നതിന്റെ പിന്നിലെ താല്പര്യമെന്താണ്. ഗുജറാത്തില്‍ നിന്നാണ് പാല് എന്ന ഒറ്റ കാരണത്താല്‍ സഹകരണ മേഖലയില്‍ ഇതിഹാസം സൃഷ്ടിച്ച അമൂല്പാല് ദ്വീപില്‍ തടയുന്നത്. ഇതിന് പിന്നിലെ താല്പര്യം എന്താണ്. ലക്ഷദ്വീപ് ഭാരതത്തിന്റെ ഭാഗമല്ലെന്നാണോ പറയാന്‍ ശ്രമിക്കുന്നത്.
ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നുവെന്നാണ് പറയുന്നത്. സെക്രട്ടേറിയറ്റ് വളയുകയും, കലക്ടറെ ഘരാവോ ചെയ്തതും ദ്വീപില്തന്നെയല്ലെ. ഇതിനെതിരെ കേസെടുത്തപ്പോഴാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് ഗുണ്ടാ ആക്ടിനെ കുറിച്ച് ഓര്‍മ്മവരുന്നത്. കവരത്തിയിലെ പോലീസ് സൂപ്രണ്ടും, രണ്ട് ഡിവൈഎസ്പിമാരും പത്തോളം പോലീസ് സ്റ്റേഷനുമുള്ള ദ്വീപുകളില്‍ എന്തിനാണ് ഇവരെയൊക്കെ നിലനിര്‍ത്തിയിരിക്കുന്നത്. കേട്ടാല്‍ തോന്നും ലക്ഷദ്വീപില്‍ ഒരു കുറ്റകൃത്യവും നടക്കുന്നില്ലെന്ന്. കവരത്തി മുതല്‍ മിനികോയ് വരെയുള്ള വിവിധ ദ്വീപുകളില്‍ പോലീസ് സ്റ്റേഷനുകളുമുണ്ട്, കേസുകളുമുണ്ട് എന്ന് മറച്ചു വെച്ചുകൊണ്ടാണ് ഗുണ്ടാ ആക്ടിനെ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നത്.
ബങ്കാരാദ്വീപില് യുപിഎ സര്‍ക്കാര്‍ ഉള്ളപ്പോഴാണ് വിനോദസഞ്ചാരികള്‍ക്കായി മദ്യം ഉപയോഗിക്കാമെന്ന തീരുമാനമുണ്ടായിരുന്നത്. ഇന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മദ്യം അനുവദിക്കാമെന്ന തീരുമാനത്തെ എതിര്‍ക്കുന്നവര്‍ അന്ന് ലക്ഷദ്വീപിന്റെ സംസ്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഓര്‍ക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു. വിവിധ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥ തസ്തികകളില്‍ പോലും ജോലി നിര്‍വ്വഹണത്തിന് പ്രാപ്തരായ ഉദ്യോഗസ്ഥരില്ല. കേന്ദ്രസര്‍ക്കാറിന്റെ വിവിധ വകുപ്പുകളുമായുള്ള ആശയവിനിമയം പോലും യഥാസമയം നടക്കുന്നില്ല. ഇതിനൊക്കെ മാറ്റം വന്നത് അര്‍ഹരായവരെ അനുയോജ്യമായ തസ്തികകളില്‍ നിയമിക്കുന്നത് പുതിയ മാറ്റങ്ങള്‍ വന്നതോടെയാണ്.
എന്‍സിപിയുടെയും കോണ്‍ഗ്രസ്സിന്റെയും രാഷ്ട്രീയ സമ്മര്‍ദത്താല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇടം പിടിച്ച താല്‍ക്കാലിക ജീവനക്കാരാണ് ഇപ്പോള്‍ പിരിച്ചുവിടപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഒരു വിനോദസഞ്ചാരി പോലും ദ്വീപിലെത്തിയിട്ടില്ല. വിനോദ സഞ്ചാര വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരാണ് പിരിച്ചുവിടപ്പെട്ട ഭൂരിഭാഗം പേരും. ഇതും വന്‍ വിവാദമാക്കാനാണ് ശ്രമം നടക്കുന്നത്. ലക്ഷദ്വീപില്‍ ഇതുവരെ കാലുകുത്താന്‍ കഴിയാത്ത സിപിഎമ്മാണ് വിവാദത്തിലെ മറ്റൊരു മുഖ്യകക്ഷി. അവിടെ സിപിഎമ്മിന് ആരെയെങ്കിലും കണ്ടെത്തണമെന്ന ചുമതലയാണ് കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീമിനുള്ളത്. ഇതാണ് സിപിഎമ്മും അവരെ അനുകൂലിക്കുന്ന ചില സിനിമാപ്രവര്‍ത്തകരും സൈബര്‍ ഇടങ്ങളില്‍ ക്യാമ്പയിനുമായി രംഗത്തുവരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: