കണ്ണൂര്‍: കൊവിഡ് മഹാമാരിയും ലോക്ഡൗണും കാരണം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് പതിനായിരം രൂപ രൂപ ധനസഹായം അനുവദിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. എം. മുരളീധരന് ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ജില്ലാ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൊഴിലാളികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണം. ഇക്കാലത്തെ ഓട്ടോറിക്ഷയുടെ ടാക്സും ഇന്‍ഷൂറന്‍സ് പ്രീമിയവും ഒഴിവാക്കണം. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന കാരണമുളള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സബ്ബ്സിഡി ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.എസ്. ബിജു അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി എം. ബാലന് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് സി.വി. തമ്പാന് സമാപന പരിപാടിയില്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം. ബാലന്(പ്രസിഡണ്ട്), കെ.കെ. സുരേഷ്ബാബു (ജനറല്‍ സെക്രട്ടറി), സുനില്‍ രാമചന്ദ്രന് (ടഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മേഖലാ ഭാരവാഹികളേയും പ്രഖ്യാപിച്ചു.
ബിഎംഎസ് ജില്ലാ സെക്രട്ടറി എം. വേണുഗോപാല്‍, വൈസ് പ്രസിഡണ്ട് പി. കൃഷ്ണന്, പി.കെ. പ്രജീഷ്, വി.വി. മോഹനന്, പി.വി. ചന്ദ്രന്, ടി.ആര്. സൂരജ്, ദേവരാജ് തലശ്ശേരി എന്നിവര്‍ സംസാരിച്ചു. എം. ബാലന് സ്വാഗതവും കെ.കെ. സുരേഷ്ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: