തിരുവനന്തപുരം: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളെ ചൊല്ലി നുണപ്രചാരണങ്ങളും വ്യാജവാര്‍ത്തകളും പ്രവഹിക്കുകയാണ്. സിനിമ രംഗത്തു നിന്നുള്ളവര്‍ വരെ ഇത്തരം വ്യാജപ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയ്നില്‍ സജീവമാണ്. നടന് പൃഥ്വിരാജും കഴിഞ്ഞ ദിവസം ലക്ഷദ്വീപ് വിവാദം ഏറ്റുപിടിച്ചിരുന്നു. പൃഥ്വിരാജ് നായകനായ ലക്ഷദ്വീപ് ലൊക്കേഷനാക്കിയ അനാര്‍ക്കലി എന്ന ചിത്രത്തിലെ ഷൂട്ടിങ് വിശേഷങ്ങള്‍ വിവരിച്ചായിരുന്നു നടന്റെ പ്രതികരണം. എന്നാല്‍, അനാര്‍ക്കലി സിനിമ ഷൂട്ട് ചെയ്യാന്‍ അനുവദിക്കാത്തതും വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തി ഷൂട്ടിങ് നടത്താന്‍ സാധിച്ചതും അടക്കം കാര്യങ്ങള്‍ 2016ല്‍ സിനിമയുടെ സംവിധായകന് സച്ചി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിന്റെ വിവരിച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാവുകയാണ്. സിനിമ ഹറാം ആണെന്നും ലക്ഷദ്വീപില്‍ ഷൂട്ടിങ് അനുവദിക്കില്ലെന്നും ഒരു കൂട്ടം മതമൗലിക വാദികള്‍ നിലപാട് എടുത്തപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെട്ട് അനുമതി നല്‍കിയാണ് അന്നു ഷൂട്ടിങ് നടന്നത്. അന്തരിച്ച സച്ചിയുടെ ആദ്യ സംവിധാന സംരഭമായിരുന്നു അനാര്‍ക്കലി.
2015 ഫെബ്രുവരിയില്‍ ഒരു കപ്പലില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായി ലക്ഷദ്വീപിലേക്ക് പോകുന്ന വഴിയാണ് സച്ചി ആ വിവരം അറിഞ്ഞത്. അഗതി, കവരട്ടി, ബംഗാരം, തിന്നകര ദ്വീപുകളില്‍ ചിത്രം ഷൂട്ട് ചെയ്യാനുള്ള അനുമതി ദ്വീപിന്റെ ഭരണാധികാരി രാജേഷ് പ്രസാദ് പിന്‍വലിച്ചിരുന്നു.
സിനിമ ഇസ്ലാമികമല്ലെന്നും ഹറാമാണെന്നും കാട്ടി സിമി സ്റ്റുഡന്റ്സ് ഫെഡറേഷന് എന്ന സംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് നിവേദനം നല്കി. പള്ളിയിലെ ഇമാം ഒപ്പിട്ട നിവേദനത്തില്‍ ഷൂട്ടിംഗ് ആരംഭിച്ചാല്‍ സാമുദായിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അനുമതി നിഷേധിച്ചു.
അഭിനേതാക്കളായ പൃഥ്വിരാജ്, ബിജു മേനോന്, പ്രിയാല്‍ ഗോര്‍, മിയ ജോര്‍ജ് എന്നിവരോട് ഈ പ്രശ്നത്തെക്കുറിച്ച് പറഞ്ഞാല്‍, അവര്‍ ഈ ചിത്രം മതിയാക്കി ഉടന്‍ തന്നെ അവരുടെ അടുത്ത സിനിമകള്‍ക്കായി പുറപ്പെടുമായിരുന്നു.. അതിനാല്‍ അവരോട് ഒന്നും പറഞ്ഞില്ല. നിര്‍മ്മാതാവ് രാജീവ് നായരുമായും പ്രൊഡക്ഷന്‍ കണ്ട്രോളര് റോഷന് ചിറ്റൂറുമായും താന്‍ ചര്‍ച്ച നടത്തി.
ടീം അടുത്ത ദിവസം കവരത്തിയില്‍ എത്തിച്ചേരേണ്ടതായിരുന്നു. ഷൂട്ടിങ് അനുമതി ലഭിക്കാന്‍ അല്പം സമയം ആവശ്യമായതിനാല്‍ യഥാര്‍ത്ഥ വഴി മാറ്റി കറങ്ങി ലക്ഷദ്വീപിലേക്ക് പോകാന്‍ കപ്പലിന്റെ ക്യാപ്റ്റനോട് സച്ചി നിര്‍ദേശിച്ചു. ദല്‍ഹിയിലെ അടുത്ത ബന്ധങ്ങള്‍ ഉപയോഗിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിവരം അറിയിക്കാന്‍ സച്ചിക്ക് കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററോട് ദില്ലിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.
ദല്‍ഹിയില്‍ എത്തിയ അഡ്മിനിസ്ട്രേറ്ററോട് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞത് ഇപ്രകാരം ആയിരുന്നു-ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാണെങ്കില്‍, ഫിലിം ഷൂട്ടിംഗ് അവിടെ എന്ത് വില കൊടുത്തും നടക്കണം.” ക്രമസമാധാന പ്രശ്നം ഉന്നയിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രശ്നമുണ്ടായാല്‍ നിയന്ത്രിക്കാന്‍ ആവശ്യമായ സേന ഇല്ലെന്നു പറഞ്ഞു. ആവശ്യമെങ്കില്‍ ”ഞങ്ങള്‍ കേന്ദ്രസേനയെ അയയ്ക്കും,” ഉദ്യോഗസ്ഥര്‍ ഉറച്ചു പറഞ്ഞു. കവരത്തിയിലെത്തിയ ഉടന്‍ അഡ്മിനിസ്ട്രേറ്റര്‍ രാജേഷ് അനുമതി സര്‍ട്ടിഫിക്കറ്റ് നല്കി. അതേസമയം, എംബാര്‍ക്കേഷന്‍ ജെട്ടിക്ക് സമീപം എത്തുമ്പോള്‍ സച്ചിക്ക് എന്തായിരിക്കും സംഭവിക്കുക എന്ന് ഉറപ്പില്ലായിരുന്നു. രണ്ടായിരിത്തോളം പേര് സന്നിഹിതരായിരുന്നു, ൃഎന്നാല് ഞങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍, അവര്‍ കരിക്ക് നല്കി സ്വീകരിച്ചു. ചിത്രത്തില്‍ സഹകരിക്കാന്‍ പ്രദേശവാസികളായ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. അവരെ ക്യാമറയ്ക്കു മുന്നില്‍ എത്തിക്കാന്‍ ചിലര്‍ വിസമ്മിതിച്ചു. തുടര്‍ന്ന് ലക്ഷദ്വീപിലെ ഡോക്റ്റര്‍മാരുടേയും എന്‍ജിനീയര്‍മാരുടേയും കുടുംബാംഗങ്ങളായിരുന്നു ചില സീനുകളില്‍ പ്രത്യക്ഷപ്പെട്ടെതെന്നും സച്ചി അന്നു വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ട് –
പ്രതികരിക്കാൻ ഇവിടെ എഴുതുക: